Wednesday, October 17, 2018 Last Updated 34 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 12.37 PM

പേമെന്റുമായി ബന്ധപ്പെട്ട ഡാറ്റാ ഇന്ത്യയില്‍ സൂക്ഷിക്കുന്ന സംവിധാനവുമായി വാട്‌സാപ്പ്

WhatsApp meets RBI rule, set to store data locally in India

സര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)യുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പേമെന്റുമായി ബന്ധപ്പെട്ട ഡാറ്റാ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കുന്നതിനായി സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്ന് വാട്‌സാപ്പ്. ഏപ്രില്‍ 6 ന് ആര്‍ബിഐ പുറത്തിറക്കിയ സര്‍ക്കുലർ പ്രകാരം പേമെന്റ് സര്‍വീസ് ലഭ്യമാക്കുന്ന എല്ലാ കമ്പനികളും ഉപയോക്താക്കളുടെ വിവരങ്ങളും ഇടപാട് സംബന്ധിച്ച് കാര്യങ്ങളും ഇന്ത്യയിലെ സര്‍വറുകളില്‍ തന്നെ സൂക്ഷിക്കണം.

ഈ നിര്‍ദേശം ഒക്‌റ്റോബര്‍ 15ന് മുമ്പായി പാലിക്കാനാണ് ആര്‍ബിഐ സമയം നല്‍കിയിരിക്കുന്നത്. പേമെന്റിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങള്‍, എന്‍ഡ്-ടു-എന്‍ഡ് ട്രാന്‍സാഷന്‍, നിര്‍വഹിച്ച സേവനങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവയെല്ലാം പേമെന്റ് കമ്പനികള്‍ക്ക് ലഭിച്ച ഡാറ്റയായി കണക്കാക്കണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദേശങ്ങളില്‍ പറയുന്നത്. ഇന്ത്യയില്‍ ഏകദേശം ഒരു മില്യണ്‍ ഉപയോക്താക്കള്‍ വാട്‌സാപ്പ് പേമെന്റ് സൗകര്യം പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ടെന്ന് വാട്‌സാപ്പ് വക്താവ് അറിയിച്ചു.

യുപിഐ സംവിധാനം ഉപയോഗിച്ചുള്ള പേമെന്റ് ഫീച്ചറാണ് വാട്‌സാപ്പ് രാജ്യവ്യാപകമായി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പേമെന്റ് സംവിധാനമായതിനാല്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും സംവിധാനങ്ങളും വാട്‌സാപ്പ് പേമെന്റ് സംവിധാനത്തിനുണ്ടാകുമെന്നാണ് സൂചന.

Ads by Google
Ads by Google
Loading...
TRENDING NOW