Monday, December 10, 2018 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 02.50 PM

ആരോഗ്യകരമായ ഭക്ഷണം കുട്ടികള്‍ക്ക്

uploads/news/2018/10/255947/Pachakam111018f.jpg

കുട്ടികളില്‍ നല്ല ആരോഗ്യശീലങ്ങള്‍ ഇപ്പോഴേ തുടങ്ങിയാല്‍ ഏറെ ചര്‍ച്ച ചെയ്യുന്ന ജീവിതശൈലി രോഗങ്ങള്‍ അവര്‍ക്ക് അന്യമാകും. കുട്ടികള്‍ക്ക് ഇഷ്ടമുള്ളതും എന്നാല്‍ അവരുടെ ശാരീരിക മാനസിക ആരോഗ്യത്തെ അനുകൂലമായി ബാധിക്കുന്നതുമാകണം ഭക്ഷണം. ചെറിയ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുട്ടികളുടെ ആരോഗ്യത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാം. സ്വാദിഷ്ടമായതും എളുപ്പത്തില്‍ പാകം ചെയ്യാന്‍ സാധിക്കുന്നതും ഗുണകരവുമായ ലഘുഭക്ഷണങ്ങള്‍ വീട്ടില്‍ തന്നെ തയാറാക്കാനുമാകും.

1. എഗ് ബ്രഡ് സാന്‍വിച്ച്

ഗോതമ്പ് ബ്രഡ് - 4 കഷണം
സവാള - 1
വെള്ളരിക്ക - പകുതി
തക്കാളി - 1
കാരറ്റ് - 1
ചീസ് - 1 ടേബിള്‍സ്പൂണ്‍
മുട്ട - 1

തയാറാക്കുന്ന വിധം

സവാള, തക്കാളി, വെള്ളരിക്ക, കാരറ്റ് എന്നിവ സ്ലൈസറില്‍ വച്ച് ചെറുതായി അരിഞ്ഞ് ചീസ് ചേര്‍ത്തിളക്കി മാറ്റി വയ്ക്കുക. ഒരു മുട്ട അല്‍പം സവാളയും എരിവിനായി കുരുമുളക് പൊടിയും ചേര്‍ത്ത് ഓമ്ലെറ്റ് പരുവത്തിലാക്കി മാറ്റി വയ്ക്കുക. ചൂടായ തവയില്‍ ബ്രഡ് ചൂടാക്കി ആദ്യ സ്ലൈസില്‍ വെജിറ്റബിള്‍സ് ചേര്‍ത്ത മറ്റൊരു സ്ലൈസ് കൊണ്ട് അതിനെ മൂടുക. മൂടിയ സ്ലൈസിനു മുകളില്‍ ഓംലെറ്റ് ചെയ്ത മുട്ട വെച്ച് മൂന്നാമത്തെ സ്ലൈസ് മൂടുക. ഒരു പ്രസറിന്റെ സഹായത്തോടെയോ അല്ലെങ്കില്‍ കൈ കൊണ്ടോ ഇവയെ നന്നായി പ്രസ്‌ചെയ്തതിനു ശേഷം ബ്രഡിന്റെ വശങ്ങളിലുള്ള ബ്രൗണ്‍ നിറത്തിലുള്ള ഭാഗം കട്ട് ചെയ്ത് മാറ്റി, ത്രികോണാകൃതിയില്‍ മുറിച്ച് ഒരു ടൂത്ത് പിക്കിന്റെ സഹായത്തോടെ ഒന്നിപ്പിച്ച് കൂര്‍ത്തി അറ്റത്തില്‍ നട്‌സ് അല്ലെങ്കില്‍ ചെറി ചേര്‍ക്കുക. ഇതിനോടൊപ്പം ഒരു ഗ്ലാസ് പാലും കൂടിയായാല്‍ ഒരു ഹെല്‍ത്തി ബ്രേക്ക് ഫാസ്റ്റ് ആയി.

uploads/news/2018/10/255947/Pachakam111018g.jpg

2. ഓട്‌സ് ഉപ്പ്മാവ്


ഓട്‌സ് - അരക്കപ്പ്
മുളപ്പിച്ച ചെറുപയര്‍ - അരക്കപ്പ്
സവാള (ചെറുതായി അരിഞ്ഞത്) - അരക്കപ്പ്
കാരറ്റ് (ചെറുതായി അരിഞ്ഞത്) - അരക്കപ്പ്
നട്‌സ് (ചെറുതായി പൊടിച്ചത് ) - 5 ടീസ്പൂണ്‍
റെയ്‌സിന്‍സ് (ചെറുതായി അരിഞ്ഞത്) - 5 ടീസ്പൂണ്‍
നെയ്യ് അല്ലെങ്കില്‍ ബട്ടര്‍ - 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ചൂടായ തവയില്‍ നെയ്യ് ചേര്‍ത്ത് അതില്‍ നട്‌സും റെയ്‌സിന്‍സും ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് മുളപ്പിച്ച ചെറുപയര്‍, സവാള, കാരറ്റ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. സവാളയുടെ നിറം ബ്രൗണ്‍ ആകുമ്പോള്‍ ഓട്‌സ് ചേര്‍ത്ത് വെള്ളം ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ ഇളക്കി വേവിച്ച് മാറ്റുക. മുട്ടക്കറിയോ കടലക്കറിയോ ചേര്‍ത്ത് കഴിക്കാം.

uploads/news/2018/10/255947/Pachakam111018e.jpg

3. അവല്‍ ലഡ്ഡു


അവല്‍ - 1 കപ്പ്
ശര്‍ക്കര (പൊടിച്ചത്) - അരക്കപ്പ്
എള്ള് - 1 ടീസ്പൂണ്‍
തേങ്ങ (ചെറുതായി തിരുമ്മതിയത്) - 5 ടീസ്പൂണ്‍
നെയ്യ് - 2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ചെറിയ ചൂടുവെള്ളത്തില്‍ അവല്‍, ശര്‍ക്കര, എള്ള്, തേങ്ങ എന്നിവ നന്നായി നനച്ച് വയ്ക്കുക. നെയ്യ് ചൂടാക്കി ഇതിലേക്ക് ഒഴിച്ച് ഇളക്കുക. കൈയില്‍ നെയ്യ് തടവി ചെറു ചൂടോടെ ബോള്‍ രൂപത്തില്‍ ഉരുട്ടിയെടുക്കുക.
uploads/news/2018/10/255947/Pachakam111018d.jpg

4. ആലങ്ങ

ഗോതമ്പ് മാവ് - അരക്കപ്പ്
കൊട്ടത്തേങ്ങ (ചെറുതായി അരിഞ്ഞത്) - 5 ടീസ്പൂണ്‍
ശര്‍ക്കര (ചെറുതായി പൊടിച്ചത്) - കാല്‍ക്കപ്പ്
എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഗോതമ്പ് മാവില്‍ ശര്‍ക്കരയും കൊട്ടത്തേങ്ങയും ചേര്‍ത്ത് ചപ്പാത്തി പരുവത്തില്‍ കുഴച്ച് വയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ മിശ്രിതം ചെറിയ ബോള്‍ രൂപത്തിലാക്കി എണ്ണയില്‍ വറുത്ത് കോരുക.

5. ഏത്തപ്പഴം റോസ്റ്റ്


ഏത്തപ്പഴം - 2
നെയ്യ് - 2 ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം


ഏത്തപ്പഴം രണ്ടായി നീളത്തില്‍ മുറിക്കുക. ഇവയില്‍ നെയ്യ് ഒഴിച്ച് മാറ്റി വയ്ക്കുക. ഫ്രൈയിങ് പാന്‍ നന്നായി ചൂടാക്കിയ ശേഷം അതില്‍ നെയ്യ് ഒഴിച്ച് ഏത്തപ്പഴം അതിലേക്ക് വച്ച് ചെറുതീയില്‍ ഇരുവശങ്ങളും മൊരിച്ചെടുക്കുക. രുചി കൂടാനായി പഞ്ചസാരയോ ശര്‍ക്കരയോ അല്‍പമായി പാനിലേക്ക് തൂവിക്കൊടുക്കുക.
uploads/news/2018/10/255947/Pachakam111018c.jpg

6. വെജിറ്റബിള്‍ റൈസ്


ബിരിയാണി അരി - 1 കപ്പ്
ബീറ്റ്‌റൂട്ട് (ചെറുതായി അരിഞ്ഞത്) - കാല്‍ കപ്പ്
കാരറ്റ് (ചെറുതായി അരിഞ്ഞത്) - കാല്‍ക്കപ്പ്
ബീന്‍സ് (ചെറുതായി അരിഞ്ഞത്) - കാല്‍ കപ്പ്
നെയ്യ് - 1 ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - 2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


പ്രഷര്‍ കുക്കറില്‍ ഇഞ്ചിയും വെളുത്തുള്ളിയും അല്‍പം നെയ്യ് ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് കാരറ്റ്, ബീറ്റ്‌റൂട്ട്, ബീന്‍സ്, എന്നിവ ചേര്‍ത്ത് പച്ചച്ചുവ മാറുന്നതു വരെ ഇളക്കുക. ഇവയില്‍ മസാല ചേര്‍ത്ത് അല്‍പം വെള്ളവും ചേര്‍ത്ത് കുക്കറടച്ച് നന്നായി വേവിക്കുക. വേവിച്ച് എടുത്ത പച്ചക്കറി മിശ്രിതത്തില്‍ അരി ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. ഇങ്ങനെ മത്സ്യം, ചെറുപയര്‍ എന്നിവയിലും ഇത് പരീക്ഷിക്കാം. കുട്ടികള്‍ സ്‌കൂള്‍ വിട്ടുവരുമ്പോള്‍ അവര്‍ക്ക് നല്‍കാന്‍ കസ്റ്റാര്‍ഡ്, ജ്യൂസ് എന്നിവയും ഇതോടൊപ്പം നല്‍കാം.

7. ഫ്രൂട്ട് കസ്റ്റാര്‍ഡ്

പാല്‍ - ഒന്നരക്കപ്പ്
കസ്റ്റാര്‍ഡ് പൗഡര്‍ - 1 ടീസ്പൂണ്‍
ചെറുതായി അരിഞ്ഞ ഫ്രൂട്ട്‌സിന്റെ മിശ്രിതം - 2 കപ്പ്

തയാറാക്കുന്ന വിധം


തണുത്ത പാലില്‍ കസ്റ്റാര്‍ഡ് പൗഡര്‍ തരിയില്ലാതെ കലക്കിയെടുക്കുക. അടി കട്ടിയുള്ള പാത്രത്തില്‍ വച്ച് ഇവയെ കുറുക്കിയെടുക്കുക. തണുത്തതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ഫ്രൂട്ട് മിശ്രിതത്തില്‍ ചേര്‍ത്തിളക്കി നല്‍കാം. മധുരം ആവശ്യത്തിനു നല്‍കാം.
uploads/news/2018/10/255947/Pachakam111018b.jpg

8. ഹോട്ട് മില്‍ക്ക് ഷേക്ക്

കാച്ചിയ പാല്‍ - 1കപ്പ്
കപ്പലണ്ടി - 2 ടീസ്പൂണ്‍
ബദാം - 3 എണ്ണം
ഈന്തപ്പഴം - 2 എണ്ണം

തയാറാക്കുന്ന വിധം

കാല്‍ കപ്പ് പാലില്‍ കപ്പലണ്ടി, ബദാം, ഈന്തപ്പഴം എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിക്കുക. ഇവയില്‍ ബാക്കി പാല്‍ കൂടി ചേര്‍ത്ത് ഇളക്കി നല്‍കുക. തണുത്ത ഷേക്കുകള്‍ കുട്ടികള്‍ക്ക് അലര്‍ജി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഷേക്ക് ഹെല്‍ത്തിയായി ചെറുചൂട് പാലില്‍ നല്‍കാം.

uploads/news/2018/10/255947/Pachakam111018a.jpg

9. സ്വീറ്റ് പൊട്ടറ്റോ സ്റ്റഫ്


ഗോതമ്പ് മാവ് - 1 കപ്പ്
മധുരക്കിഴങ്ങ് (പുഴുങ്ങിയത്) - അരക്കപ്പ്
സവാള (ചെറുതായി അരിഞ്ഞത്) - കാല്‍കപ്പ്
കാരറ്റ് (ചെറുതായി അരിഞ്ഞത്) - കാല്‍കപ്പ്
എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം


ചുവട് കട്ടിയുള്ള പാത്രത്തില്‍ അല്‍പം എണ്ണയൊഴിച്ച് സവാള, കാരറ്റ് എന്നിവ വഴറ്റിയെടുക്കുക. ഇതിലേക്ക് പുഴുങ്ങിയ മധുരക്കിഴങ്ങും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും അല്‍പം കുരുമുളക് പൊടിയും ചേര്‍ത്ത് ഇളക്കി വെള്ളമില്ലാതെ വറ്റിച്ചെടുക്കുക. ഗോതമ്പ് മാവ് ഒരു പാത്രത്തില്‍ എടുക്കുക. വഴറ്റി വച്ചിരിക്കുന്ന മിശ്രിതം ഇതിലേക്ക് ചേര്‍ത്ത് ചപ്പാത്തി പരുവത്തില്‍ കുഴച്ചെടുക്കുക. ചെറിയ ഉരുളകളാക്കി പരത്തി എണ്ണയില്‍ വറുത്ത് കോരുകയോ അല്ലെങ്കില്‍ ചപ്പാത്തി പോലെ ചുട്ടെടുക്കുകയോ ചെയ്യാം.

10. അവല്‍ വിളയിച്ചത്


അവല്‍ - 1കപ്പ്
ശര്‍ക്കര - അരക്കപ്പ്
എള്ള് - 2 ടീസ്പൂണ്‍
പൊട്ടുകടല - കാല്‍ക്കപ്പ്
റെയ്‌സിന്‍സ് - 2 ടീസ്പൂണ്‍
നെയ്യ് - 2 ടീസ്പൂണ്‍
തേങ്ങ - കാല്‍കപ്പ്
uploads/news/2018/10/255947/Pachakam111018.jpg

തയാറാക്കുന്ന വിധം


ചുവട് കട്ടിയുള്ള പാത്രത്തില്‍ ശര്‍ക്കര, അല്‍പം വെള്ളം ചേര്‍ത്ത് ഉരുക്കി പാനിയാക്കുക. ശര്‍ക്കരപാനി നന്നായി അരിച്ച് എടുക്കുക. ചുവട് കട്ടിയുള്ള ചീനച്ചട്ടിയില്‍ ശര്‍ക്കര പാനിയൊഴിച്ച് ഇതിലേക്ക് നെയ്യ് ഒഴിച്ച് ബാക്കിയുള്ളവ എല്ലാം ചേര്‍ത്ത് നന്നായി ഇളക്കി ചെറുതീയില്‍ പാനി വറ്റിച്ച് മൂപ്പിച്ചെടുക്കുക. അല്‍പം തണുത്തതിനു ശേഷം, ഇതിലേക്ക് നെയ്യ് ചേര്‍ത്ത് ഇളക്കിയെടുക്കുക.

ശുഭശ്രീ പ്രശാന്ത്
ക്ലിനിക്കല്‍ ന്യൂട്രിഷനിസ്റ്റ്
ആറ്റുകാല്‍ ദേവി ഹോസ്പിറ്റല്‍ ,തിരുവനന്തപുരം

Ads by Google
Thursday 11 Oct 2018 02.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW