Wednesday, October 17, 2018 Last Updated 16 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 04.30 PM

ഡോഗ് സ്‌ക്വാഡിലെ നായകള്‍ക്കു മണക്കാന്‍ ഹാഷിഷും പെത്തഡിനും കിട്ടാനില്ല

Kerala police

തിരുവനന്തപുരം : സംസ്ഥാനത്ത് മയക്കുമരുന്നുകള്‍ വ്യാപകമാകുമ്പോള്‍ പോലീസ് ഡോഗ് സ്‌ക്വാഡിലെ നായകള്‍ക്കു പരിശീലനം നല്‍കാന്‍ മയക്കുമരുന്നിന്റെ സാമ്പിളുകള്‍ ലഭിക്കുന്നില്ല. എം.ഡി.എം.എ, ഹാഷിഷ്, പെത്തഡിന്‍ മുതലായ മയക്കുമരുന്നുകളുടെ സാമ്പിളുകള്‍ ലഭിക്കുന്നതിന് ഡോഗ് സക്വാഡിലെ പരിശീലകര്‍ മേലധികാരികള്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ ഫലം കണ്ടില്ല.

നിലവില്‍ 16 നായകള്‍ക്കാണ് ഡോഗ്‌സ്‌ക്വാഡില്‍ പരിശീലനം നല്‍കുന്നത്. മയക്കുമരുന്നുകള്‍ കണ്ടെത്തുന്നതിന് ഒഴികെ ബാക്കി എല്ലാ പരിശീലനങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നാല്‍ സംസ്ഥാനത്ത് മയക്കുമരുന്നു കടത്ത് വ്യപകാമാവുകയാണ്. ട്രെയിനിലും ആഡംബര വാഹനങ്ങളിലുമായി അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വന്‍ തോതില്‍ മയക്കുമരുന്നുകള്‍ കേരളത്തില്‍ എത്തുന്നുണ്ട്.

മയക്കുമരുന്നുകള്‍ കണ്ടെത്തുന്നതിനു പ്രത്യേക പരിശീലനം നല്‍കുന്നതിന് ഒന്നര വയസ്സുള്ള നായകളെ തിരഞ്ഞെടുത്തിരുന്നു. കഞ്ചാവ് സുലഭമായി ലഭിക്കുന്നതിനാല്‍ കഞ്ചാവ് ഒഴികെയുള്ള മയക്കുമരുന്നുകള്‍ കണ്ടെത്താന്‍ നായകള്‍ക്കു പരിശീലനം ലഭിച്ചിട്ടില്ല. കഴിഞ്ഞ ജനുവരിയില്‍ തുടങ്ങിയ പരിശീലനം കഴിയാന്‍ ആഴ്ച്ചകള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ ഹാഷിഷും പെത്തഡിനും ലഭ്യമാക്കാന്‍ കഴിയാത്തത് പരിശീലകരെ ബുദ്ധിമുട്ടിക്കുകയാണ്.

ആദ്യ ആറുമാസത്തെ പരിശീലനങ്ങളുടെ ഫലമായി കഞ്ചാവ് എങ്ങനെ ഒളിപ്പിച്ചാലും കണ്ടെത്താന്‍ നയകള്‍ക്കു കഴിയും.
ശരീരം,വാഹനങ്ങള്‍ ആഹാരസാധനങ്ങള്‍, ലഗേജുകള്‍ എന്നിവയില്‍ ഉല്‍പ്പടെ എവിടെ ഒളിപ്പിച്ചാലും നായകള്‍ക്കു കണ്ടെത്താന്‍ കഴിയും. വിലകൂടിയ മയക്കുമരുന്നുകളായ ഹാഷിഷ് പെത്തഡില്‍ ഹെറോയിന്‍ എന്നിവ കണ്ടെത്താനുള്ള പരിശീലനമാണ് നായകള്‍ക്ക് ഇനി നല്‍കാനുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW