കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയ്ക്കു പിന്നാലെ മീടൂ വില്‍ കുടുങ്ങി ലോകോത്തര ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ. ലങ്കന്‍ താരമായ മലിംഗ ഐപിഎല്ലിനിടെ ഹോട്ടല്‍ മുറിയില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പുറത്തുവന്നിരിക്കുന്നത്.
ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപദയാണ് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതിയുടെ കുറിപ്പ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലുടെ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന മലിംഗ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ക്രിക്കറ്റ് താരം ലസിത് മലിംഗ എന്ന തലക്കെട്ടോടെയാണ് ചിന്മയി ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
പേരു വെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞാണ് യുവതിയുടെ കുറിപ്പ്. ഐപിഎല്‍ സീസണിനിടെ വര്‍ഷങ്ങള്‍ക്കു മുമ്പ് സുഹൃത്തിനൊപ്പം മുംബൈയിലെ ഒരു ഹോട്ടലില്‍ താമസിക്കുമ്പോഴാണ് സംഭവം. സുഹൃത്തിനെ കാത്തിരിക്കുകയായിരുന്ന യുവതിയെ തന്റെ മുറിയിലുണ്ടെന്ന് പറഞ്ഞ് ശ്രീലങ്കന്‍ കളിക്കാരന് തന്നെ സമീപിച്ചുവെന്നും, മുറിയില്‍ എത്തിയപ്പോള്‍ അയാള്‍ തന്നെ കിടക്കയിലേക്ക് തള്ളിയിട്ടുവെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി കുറിപ്പില്‍ വ്യക്തമാക്കുന്നത്.
അയാളെ പ്രതിരോധിക്കാന്‍ തനിക്ക് കരുത്തുണ്ടായിരുന്നില്ലെന്നും, ഇതിനിടെ മദ്യവുമായി ഹോട്ടല്‍ ജീവനക്കാരന് എത്തിയ സമയത്ത് വാഷ് റൂമില്‍ പോയി മുഖം കഴുകി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. താന്‍ മനപൂര്‍വം അയാളുടെ മുറിയിലേക്ക് പോയതാണെന്ന് ആളുകള്‍ പറഞ്ഞേക്കാം. അയാളുടെ ശ്രസ്തി മുതലെടുക്കാനുള്ള ശ്രമമാണെന്നും വ്യാഖ്യാനിച്ചേക്കാം. ഇതു ഞാന്‍ അര്‍ഹിക്കുന്നതാണെന്ന് പറയുന്നവരുണ്ടാകാം എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Cricketer Lasith Malinga. pic.twitter.com/Y1lhbF5VSK— Chinmayi Sripaada (@Chinmayi) October 11, 2018