Wednesday, October 17, 2018 Last Updated 49 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 04.38 PM

ആം ആദ്മി പാര്‍ട്ടി നേതാവിന്റെ കൊലപാതകം; സ്വവര്‍ഗ്ഗ പങ്കാളി അറസ്റ്റില്‍

uploads/news/2018/10/255973/arrest.jpg

ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ട്ടി നേതാവ് നവീന്‍ ദാസിനെ (25) കൊലപ്പെടുത്തിയ കേസില്‍ സ്വവര്‍ഗ്ഗ പങ്കാളി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. കേസിലെ മുഖ്യപ്രതിയും നവീന്‍ദാസിന്റെ സ്വവര്‍ഗ പങ്കാളിയുമായിരുന്ന ത്വയിബ് ഖുറേഷി (25), ഇയാളുടെ സഹോദരന്‍ താലിബ് ഖുറേഷി, സുഹൃത്ത് സമര്‍ഖാന്‍ എന്നിവരെയാണ് സാഹിബബാദ് പോലീസ് അറസ്റ്റ് ചെയ്തത്.

ത്വയിബ് ഖുറേഷിയെ ഒരുമിച്ച് താമസിക്കാന്‍ നവീന്‍ദാസ് നിര്‍ബന്ധിക്കുകയും സ്വകാര്യ വീഡിയോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന സ്വവര്‍ഗാനുരാഗികളുടെ പാര്‍ട്ടിയില്‍ വച്ചാണ് നവീന്‍ദാസും ത്വയിബ് ഖുറേഷിയും കണ്ടുമുട്ടിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ അടുപ്പത്തിലായി. ഛത്താര്‍പൂരിലെ ഫ്‌ലാറ്റില്‍ ഇരുവരും ഇടയ്ക്ക് ഒന്നിച്ച് താമസിക്കാറുണ്ടായിരുന്നു. പിന്നീട് ത്വയിബിനെ തനിക്കൊപ്പം ഫ്‌ലാറ്റില്‍ സ്ഥിരമായി താമസിക്കാന്‍ നവീന്‍ദാസ് നിര്‍ബന്ധിക്കാന്‍ തുടങ്ങി.

എന്നാല്‍ ത്വയിബ് ഇത് വിസമ്മതിച്ചതോടെ ഇരുവരും തമ്മിലുള്ള സ്വകാര്യ വീഡിയോ പരസ്യപ്പെടുത്തുമെന്നും ബന്ധം വീട്ടില്‍ അറിയിക്കുമെന്നും നവീന്‍ദാസ് ഭീഷണിപ്പെടുത്തി. ഇതോടെ ത്വയിബും സഹോദരനും സുഹൃത്തും ചേര്‍ന്ന് നവീനിനെ കൊല്ലാന്‍ ആസൂത്രണം ചെയ്യുകയായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW