Tuesday, June 25, 2019 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 08.38 PM

ഹണിമൂണിനിടയിലെ 'വെള്ളമടി' ചതിച്ചു: നവദമ്പതികള്‍ മദ്യലഹരിയില്‍ താമസിച്ച ഹോട്ടല്‍ വിലയ്ക്കു വാങ്ങി, കെട്ടുവിട്ടപ്പോള്‍ ട്വിസ്റ്റ്

UK Couple,  Honeymoon, Hotel

ഹണിമൂണിനായി ശ്രീലങ്കയില്‍ എത്തിയ നവദമ്പതികള്‍ മദ്യലഹരിയില്‍ വിലയ്ക്ക് വാങ്ങിയത് ഇരുവരും താമസിച്ച ഹോട്ടല്‍ തന്നെയാണ്. ലണ്ടന്‍ സ്വദേശികളായ ജിന ലയോണ്‍സും മാര്‍ക്ക് ലീയുമാണ് മദ്യലഹരിയില്‍ ഹോട്ടല്‍ വിലയ്ക്ക് വാങ്ങിയത്. ജൂണിലാണ് ഇരുവരുടെയും വിവാഹം നടന്നത്.

പകല്‍ സമയത്ത് ബീച്ചിലും മറ്റും ആഘോഷിച്ചതിനു ശേഷമാണ് താമസിക്കുന്ന ഹോട്ടലില്‍ എത്തിയത്. ഹോട്ടലില്‍ ഇരുന്ന് ഏകദേശം പന്ത്രണ്ട് ഗ്ലാസ് റം അകത്തു ചെന്നപ്പോഴാണ് ഹോട്ടല്‍ വിലയ്ക്ക് വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഹോട്ടലിന്റെ ഉടമയെ സമീപിച്ച് ഹോട്ടല്‍ വാങ്ങുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. മദ്യലഹരിയില്‍ എല്ലാം ഉറപ്പിച്ചാണ് ഇവര്‍ രാത്രി പിരിഞ്ഞത്.

UK Couple,  Honeymoon, Hotel

ഹോട്ടല്‍ വാങ്ങുന്നതിന് ഏകദേശ ധാരണ ആയതോടെയാണ് രാത്രിയില്‍ പിരിഞ്ഞത്. പിറ്റേ ദിവസം കെട്ടുവിട്ടപ്പോഴാണ് ഹോട്ടല്‍ വാങ്ങിയതിന്റെ വിവരം ഓര്‍മ്മയില്‍ എത്തിയത്. എന്നാല്‍ മദ്യലഹരിയിലത്തെ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ ഇരുവരും തയാറായില്ല എന്നതാണ് അടുത്ത ട്വിസ്റ്റ്. ഇരുവരും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ഉടമകളുമായി സംസാരിച്ച് മൂന്നു വര്‍ഷത്തെ ഉടമസ്ഥാവകാശ കരാറില്‍ 29 ലക്ഷം രൂപയ്ക്ക് ഹോട്ടല്‍ വില്‍ക്കാം എന്ന ധാരണയിലെത്തുകയായിരുന്നു. ഇതിന്റെ ആദ്യ ഘട്ടമായി പതിനാലര ലക്ഷം രൂപ നവദമ്പതികള്‍ കൈമാറി. ബാക്കി തുക 2019 മാര്‍ച്ചില്‍ നല്‍കുമെന്നാണ് ധാരണ. ഇരുവരുടെയും തീരുമാനത്തെ കുടുംബാംഗങ്ങള്‍ എതിര്‍ത്തുവെന്നും, തങ്ങളെ വിഡ്ഡികളെന്നാണ് വിശേഷിപ്പിച്ചതെന്നും ദമ്പതികള്‍ പറയുന്നു.

View this post on Instagram

How #luckybeachtangalle was born! ❤️

A post shared by Lucky Beach (@luckybeachtangalle) on

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW