Tuesday, October 16, 2018 Last Updated 3 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.48 AM

ചൈനീസ്‌ ചാരനെ ബെല്‍ജിയം യു.എസിന്‌ കൈമാറി

വാഷിങ്‌ടണ്‍/ബെയ്‌ജിങ്‌: ചാരവൃത്തിയുടെ പേരില്‍ ബെല്‍ജിയത്തില്‍ അറസ്‌റ്റിലായ ചൈനീസ്‌ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്‌ഥനെ അമേരിക്കയ്‌ക്കു കൈമാറി. അമേരിക്കന്‍ യുദ്ധവിമാന, എയ്‌റോസ്‌പേസ്‌ കമ്പനികളുടെ വാണിജ്യരഹസ്യങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ടാണു നടപടി.
ചൈനയുടെ എം.എസ്‌.എസ്‌. രഹസ്യാന്വേഷണ വിഭാഗത്തില്‍ ഡെപ്യൂട്ടി ഡിവിഷന്‍ ഡയറക്‌ടറായ യന്‍ജുന്‍ സുവിനെയാണ്‌ അമേരിക്കയ്‌ക്കു കൈമാറിയത്‌. ഏപ്രില്‍ ഒന്നിനു ബെല്‍ജിയത്തിലാണു സു അറസ്‌റ്റിലായത്‌. അപ്പീല്‍ പരാജയപ്പെട്ടതിനു പിന്നാലെ കഴിഞ്ഞ ദിവസം അമേരിക്കയ്‌ക്കു കൈമാറുകയായിരുന്നു.
ജി.ഇ. ഏവിയേഷന്‍ ഉള്‍പ്പെടെ അമേരിക്കയിലെയും പുറത്തെയും മുന്‍നിര വിമാനക്കമ്പനികളെയാണു സു ഉന്നമിട്ടത്‌. ഈ കമ്പനികളിലെ വിദഗ്‌ധരെ കണ്ടെത്തി അവര്‍ക്കു ചൈനയിലേക്കുള്ള യാത്ര തരപ്പെടുത്തുകയായിരുന്നു ഇതിനു കണ്ട മാര്‍ഗം. സര്‍വകലാശാലകളില്‍ വിഷയാവതരണത്തിന്‌ അവസരം നല്‍കാനെന്ന പേരിലായിരുന്നു ഇത്‌.
പതിനഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌ സൂവിനെതിരേയുള്ളത്‌. അമേരിക്ക നിയമപരമായി മുന്നോട്ടു നീങ്ങുമെന്നാണു പ്രതീക്ഷയെന്ന്‌ ചൈനീസ്‌ വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ പ്രതികരിച്ചു. ഇതാദ്യമാണ്‌ ഒരു ചൈനീസ്‌ ചാരനെ അമേരിക്കയിലെത്തിച്ചു വിചാരണയ്‌ക്കു വിധേയനാക്കുന്നത്‌.

Ads by Google
Friday 12 Oct 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW