Saturday, February 16, 2019 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.48 AM

റോക്കറ്റിന്‌ തകരാര്‍; യാത്രികര്‍ രക്ഷപ്പെട്ടു

മോസ്‌കോ: രാജ്യാന്തര ബഹിരാകാശ നിലയത്തി(ഐ.എസ്‌.എസ്‌)ലേക്ക്‌ രണ്ട്‌ യാത്രികരുമായി പുറപ്പെട്ട റഷ്യയുടെ റോക്കറ്റ്‌- സോയൂസ്‌ സാങ്കേതിക തകരാറിനെ തുടര്‍ന്നു നിലത്തിറക്കി. യാത്രികര്‍ സുരക്ഷിതരാണ്‌. ബഹിരാകാശ സഞ്ചാരികളായ നിക്ക്‌ ഹേഗ്‌, അലക്‌സി ഓവ്‌ചിനിന്‍ എന്നിവരായിരുന്നു റോക്കറ്റിലുണ്ടായിരുന്നത്‌.
ബൈക്കനൂരില്‍നിന്ന്‌ ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.10 നാണു റോക്കറ്റ്‌ പറന്നുയര്‍ന്നത്‌. ആദ്യഘട്ടം കഴിഞ്ഞു സെക്കന്‍ഡുകള്‍ക്കുള്ളില്‍ ബൂസ്‌റ്റര്‍ റോക്കറ്റില്‍ തകരാര്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ റോക്കറ്റ്‌ തിരിച്ചിറക്കാന്‍ നടപടിയെടുക്കുകയായിരുന്നു. നേരത്തെതന്നെ പരിശീലനം നല്‍കിയതിനാല്‍ തിരിച്ചിറങ്ങുമ്പോഴുള്ള ബുദ്ധിമുട്ട്‌ ബഹിരാകാശ സഞ്ചാരികള്‍ക്ക്‌ ഉണ്ടായില്ലെന്നു നാസ അറിയിച്ചു. ഭൂമിയില്‍നിന്ന്‌ ഏകദേശം 408 കിലോമീറ്റര്‍ അകലെയാണു ഐ.എസ്‌.എസ്‌.

Ads by Google
Friday 12 Oct 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW