Tuesday, October 16, 2018 Last Updated 31 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.48 AM

എസ്‌400 കരാര്‍: ഇന്ത്യയ്‌ക്ക് മറുപടി നല്‍കുമെന്നു ട്രംപ്‌

വാഷിങ്‌ടന്‍: റഷ്യയുമായി എസ്‌400 വേ്യാമ പ്രതിരോധ കരാര്‍ ഒപ്പിട്ടതില്‍ ഇന്ത്യയ്‌ക്കു താക്കീതുമായി യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. അമേരിക്കയുടെ മറുപടി ഇന്ത്യ കാണാനിരിക്കുന്നതേയുള്ളുവെന്ന്‌ അദ്ദേഹം പറഞ്ഞു.
യു.എസിനെതിരെ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍ക്കെതിരേ ചുമത്തുന്ന കാറ്റ്‌സ (കൗണ്ടറിങ്‌ അമേരിക്കാസ്‌ അഡ്വേഴ്‌സറീസ്‌ ത്രൂ സാങ്‌ഷന്‍സ്‌ ആക്‌ട്‌) നിയമം സംബന്ധിച്ച ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. റഷ്യ, ഇറാന്‍, ഉത്തര കൊറിയ എന്നി രാജ്യങ്ങള്‍ക്കെതിരേ ഈ നിയമപ്രകാരമാണ്‌ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്‌. ഈ നിയമ പ്രകാരം ഇന്ത്യയ്‌ക്കെതിരേ നടപടി കൈക്കൊള്ളാന്‍ ട്രംപിന്‌ അധികാരമുണ്ട്‌.
പ്രതീക്ഷിക്കുന്നതിലും വേഗം നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയെ ലക്ഷ്യമിട്ടു കഴിഞ്ഞ ഓഗസ്‌റ്റിലാണ്‌ യു.എസ്‌. കാറ്റ്‌സ നിയമം കൊണ്ടുവന്നത്‌. റഷ്യയില്‍നിന്നു യുദ്ധവിമാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും വാങ്ങിയതിന്‌ അടുത്തിടെ ചൈനയ്‌ക്കെതിരെയും ഈ നിയമം ചുമത്തിയിരുന്നു. എന്നാല്‍, കാറ്റ്‌സ റഷ്യയെ ലക്ഷ്യമിട്ടുള്ളതാണെന്നും സഖ്യകക്ഷികള്‍ക്കെതിരേ പ്രയോഗിക്കുകയില്ലെന്നും ഡല്‍ഹിയിലെ യു.എസ്‌. എംബസി വക്‌താവ്‌ അറിയിച്ചു.

Ads by Google
Friday 12 Oct 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW