Saturday, February 16, 2019 Last Updated 2 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.48 AM

ഖഷോഗിയുടെ തിരോധാനം : കോണ്‍സുലേറ്റില്‍നിന്ന്‌ കരച്ചില്‍ കേട്ടു; കൊലയാളികളെ തിരിച്ചറിഞ്ഞെന്ന്‌

uploads/news/2018/10/256059/in5.jpg

വാഷിങ്‌ടണ്‍: സൗദിവംശജനായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി(59) സൗദി കോണ്‍സുലേറ്റില്‍വച്ച്‌ കൊല്ലപ്പെട്ടതാണെന്ന തുര്‍ക്കി നിലപാടിനെ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്ത്‌. ഇതോടെ സൗദിക്കെതിരേ നിലപാട്‌ കര്‍ക്കശമാക്കി അമേരിക്കയും രംഗത്തെത്തി.
15 അംഗ കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞെന്നു തുര്‍ക്കിയും ഖഷോഗി പിടികൂടണമെന്ന നിര്‍ദേശം അടങ്ങുന്ന ഫോണ്‍ സന്ദേശം പിടിച്ചെടുത്തെന്നും യു.എസും വ്യക്‌തമാക്കി.
സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനായ ഖഷോഗി അമേരിക്കയിലായിരുന്നു താമസം. കാമുകിയെ വിവാഹം ചെയ്യുന്നതിനു മുന്നോടിയായി രേഖകള്‍ ശരിയാക്കാനാണ്‌ അദ്ദേഹം തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിലെത്തിയത്‌. കോണ്‍സുലേറ്റില്‍നിന്നു അട്ടഹാസവും കരിച്ചിലും കേട്ടെന്ന സാക്ഷി മൊഴി തുര്‍ക്കി പോലീസിനു ലഭിച്ചിട്ടുണ്ട്‌.
ഖഷോഗിക്കു പിന്നാലെ കോണ്‍സുലേറ്റില്‍ പ്രവേശിച്ച സൗദി സംഘത്തില്‍ പ്രത്യേക സൈനികരും റോയല്‍ ഗാര്‍ഡുകളുമായിരുന്നു ഉണ്ടായിരുന്നതെന്നു തുര്‍ക്കി പോലീസ്‌ അറിയിച്ചു. സംഘാംഗങ്ങളിലെല്ലാവരുടെയും പേരുകളും ചിത്രങ്ങളും തുര്‍ക്കി മാധ്യമങ്ങള്‍ പുറത്തുവിട്ടു.
അതേ സമയം, ഖഷോഗിയെ പിടികൂടാനുള്ള സൗദി ഭരണകൂടത്തിന്റെ നിര്‍ദേശം പിടിച്ചെടുത്തതായി യു.എസ്‌. ഇന്റലിജന്‍സ്‌ അറിയിച്ചു. കോണ്‍സുലേറ്റില്‍നിന്നു കറുത്തവാനില്‍ പുറത്തേക്കു കൊണ്ടുപോയ ഖഷോഗിയുടെ ശരീരം പ്രത്യേക വിമാനത്തില്‍ രാജ്യത്തിനു പുറത്തേക്കുകൊണ്ടുപോയതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.
അതേസമയം, കോണ്‍സുലേറ്റില്‍ തെരച്ചില്‍ നടത്തിയ തുര്‍ക്കി പോലീസിനു തെളിവുകളൊന്നും ലഭിച്ചില്ലെന്നാണു സൂചന. മരണത്തെക്കുറിച്ച്‌ അന്വേഷണത്തിന്‌ ഉത്തരവിടണമെന്ന്‌ ആവശ്യപ്പെട്ട്‌ 20 സെനറ്റര്‍മാര്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിനു കത്ത്‌ നല്‍കിയിട്ടുണ്ട്‌.

Ads by Google
Friday 12 Oct 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW