Tuesday, October 16, 2018 Last Updated 46 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.48 AM

'മി ടൂ': പരിഹാസവുമായി ട്രംപ്‌ വീണ്ടും

uploads/news/2018/10/256060/in3.jpg

വാഷിങ്‌ടണ്‍: പ്രശസ്‌തര്‍ക്കെതിരേ ലൈംഗികാരോപണങ്ങള്‍ ഉയര്‍ത്തി സ്‌ത്രീകള്‍ രംഗത്തുവരുന്ന "മി ടൂ" പ്രസ്‌ഥാനത്തെ വീണ്ടും വിമര്‍ശിച്ച്‌ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. 2016-ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരേ ലൈംഗികാരോപണങ്ങളുമായി 13 സ്‌ത്രീകള്‍ രംഗത്തുവന്നിരുന്നു.
സുപ്രീം കോടതിയില്‍ ട്രംപിന്റെ നോമിനിയായി ചുമതലയേറ്റ ജസ്‌റ്റിസ്‌ ബ്രെറ്റ്‌ കവനാഫിനെതിരേയും അടുത്തിടെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നു. ഈ അനുഭവങ്ങളുടെ വെളിച്ചത്തിലാണു ട്രംപ്‌, മി ടൂ വെളിപ്പെടുത്തലുകള്‍ക്കെതിരേ ആഞ്ഞടിച്ചത്‌. പെന്‍സില്‍വാനിയയിലെ ഒരു ഇടക്കാല തെരഞ്ഞെടുപ്പ്‌ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
"ഇക്കാര്യത്തില്‍ എനിക്കു വ്യക്‌തമായ അഭിപ്രായമുണ്ട്‌. പക്ഷേ, മി ടൂ നിയമപ്രകാരം എനിക്കതു പ്രകടിപ്പിക്കാന്‍ അനുവാദമില്ല". ട്രംപ്‌ പറഞ്ഞു. തുടര്‍ന്ന്‌, മാധ്യമങ്ങളോടല്ല എന്ന മുന്‍കൂര്‍ജാമ്യത്തോടെ അദ്ദേഹം മി ടൂ പ്രസ്‌ഥാനത്തെപ്പറ്റിയുള്ള തന്റെ അഭിപ്രായം വെളിപ്പെടുത്തി. "കൈവിട്ടുപോയ പെണ്‍കുട്ടി" എന്നായിരുന്നു ആ പ്രയോഗം.
കൈവിട്ടുപോയ വ്യക്‌തികളാണു മി ടൂ വെളിപ്പെടുത്തലുകളുമായി രംഗത്തുവരുന്നതെന്ന്‌ ട്രംപ്‌ തന്റെ പ്രസംഗത്തില്‍ വിമര്‍ശിച്ചു. പ്രസംഗത്തില്‍ മാധ്യമങ്ങളെ കണക്കറ്റു വിമര്‍ശിക്കാനും ട്രംപ്‌ മടിച്ചില്ല.
"മി ടൂ വെളിപ്പെടുത്തലുകാരെക്കുറിച്ചുള്ള എന്റെ അഭിപ്രായം വ്യക്‌തമാക്കാം. പക്ഷേ, അത്‌ ഇവരോടായല്ല. പ്രസിഡന്റ്‌ ട്രംപ്‌ പറഞ്ഞതു കേട്ടില്ലേ? എന്നാകും പിന്നീട്‌ അവരുടെ വ്യാഖ്യാനം". തന്റെ വിശ്വസ്‌തനായ ജസ്‌റ്റിസ്‌ കവനാഫിനെതിരേ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതിനേത്തുടര്‍ന്ന്‌, മി ടൂ പ്രസ്‌ഥാനത്തിനെതിരേ ട്രംപ്‌ മുമ്പും രംഗത്തുവന്നിരുന്നു.
മി ടൂ വെളിപ്പെടുത്തലുകള്‍ക്ക്‌ ഇരയാകുന്ന പുരുഷന്‍മാരെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. അമേരിക്കയിലെ ചെറുപ്പക്കാര്‍ക്ക്‌ ഇതു കഷ്‌ടകാലസമയമാണെന്നും മി ടൂവിനെ പരിഹസിച്ച്‌ ട്രംപ്‌, കഴിഞ്ഞ ജൂലൈയില്‍ നടന്ന ഒരു റാലിയില്‍ പ്രസംഗിച്ചിരുന്നു.

Ads by Google
Friday 12 Oct 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW