Tuesday, October 16, 2018 Last Updated 52 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.51 AM

'മീ ടു'വിന്‌ പിന്തുണയുമായി ആര്‍.എസ്‌.എസ്‌. നേതാവ്‌

ന്യൂഡല്‍ഹി: മി ടു കാമ്പയിനു പിന്തുണയുമായി ആര്‍.എസ്‌.എസ്‌. ജോയിന്റ്‌ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസാബലേ. മി ടു കാമ്പയിനെക്കുറിച്ചുള്ള ഒരു മാധ്യമപ്രവര്‍ത്തകയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിനോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മി ടുവിനെ പിന്തുണയ്‌ക്കുന്നതായി കോണ്‍ഗ്രസ്‌ നേതാവ്‌ അംബികാ സോണി പ്രതികരിച്ചു.
സംഭവങ്ങളെ ഗൗരവമായാണു കാണുന്നതെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്‌തമാക്കി. അതേ സമയം, മി ടുവഴി ബോളിവുഡ്‌ നടി തനുശ്രീ ദത്ത നടത്തിയ പരാമര്‍ശത്തിന്റെ അടിസ്‌ഥാനത്തില്‍ നാനാ പടേക്കര്‍ക്കെതിരേ പോലീസ്‌ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തു. ഗണേഷ്‌ ആചാര്യ, സാമി സിദ്ദിഖി, രാകേഷ്‌ സരങ്‌ എന്നിവരുടെ പേരുകളും എഫ്‌.ഐ.ആറിലുണ്ട്‌. കഴിഞ്ഞദിവസം നാനാ പടേക്കര്‍ക്കെതിരേ തനുശ്രീ മൊഴി നല്‍കിയിരുന്നു. ഇതാദ്യമായാണ്‌ ഇന്ത്യയില്‍ മി ടു പരാതിയുടെ അടിസ്‌ഥാനത്തില്‍ കേസെടുക്കുന്നത്‌.
ഇന്നലെയും മി ടു വെളിപ്പെടുത്തല്‍ തുടര്‍ന്നു. ലങ്കന്‍ ക്രിക്കറ്റ്‌ താരം ലസിത്‌ മലിംഗ, സംവിധായകന്‍ സുഭാഷ്‌ ഗയ്‌, സുഭാഷ്‌ കപുര്‍, ഹാസ്യതാരം ഉത്സവ്‌ ചക്രവര്‍ത്തി എന്നിവര്‍ക്കെതിരേയാണ്‌ ഇന്നലെ പരാതികള്‍ ഉയര്‍ന്നത്‌.

Ads by Google
Friday 12 Oct 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW