Wednesday, December 19, 2018 Last Updated 52 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.51 AM

കശ്‌മീരില്‍ രണ്ട്‌ ഹിസ്‌ബുള്‍ ഭീകരരെ വധിച്ചു

ശ്രീനഗര്‍: അലിഗഡ്‌ സര്‍വകലാശാലയിലെ ഗവേഷണം ഉപേക്ഷിച്ചു ഭീകരപ്രവര്‍ത്തനത്തിനിറങ്ങിയ മന്നാന്‍ ബഷീര്‍ വാനി(27)യെയും സഹായിയെയും സുരക്ഷാ സേന വധിച്ചു.
വടക്കന്‍ കശ്‌മീരിലെ ഹാന്ദ്‌വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണു ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ ഭീകരനായ വാനിയും ആഷിഖ്‌ ഹുസൈനും കൊല്ലപ്പെട്ടത്‌. ഹന്ദ്‌വാരയിലെ സത്‌ഗുണ്ഡില്‍ ഇന്നലെ പുലര്‍ച്ചെയാണ്‌ ഏറ്റുമുട്ടലുണ്ടായത്‌. പോലീസും സുരക്ഷാ സേനകളും സംയുക്‌തമായി നടത്തിയ സൈനിക നീക്കം രാവിലെ 11 വരെ നീണ്ടു.
അലിഗഡ്‌ മുസ്ലിം സര്‍വകലാശാലയിലെ പിഎച്ച്‌.ഡി. വിദ്യാര്‍ഥിയായിരുന്നു വാനി. ഭൂമി ശാസ്‌ത്രത്തിലായിരുന്നു അദ്ദേഹം ഗവേഷണം നടത്തിയിരുന്നത്‌. ഈ വര്‍ഷം ജനുവരിയിലാണു ഭീകരസംഘടനയില്‍ ചേര്‍ന്നത്‌.

Ads by Google
Friday 12 Oct 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW