ബംഗളുരു: ഗ്രീന്‍പീസിന്റെ ബംഗളുരുവിലെ ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ പരിശോധന. സംഘടനയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. വിദേശനാണ്യച്ചട്ടം ലംഘിച്ചതിന്റെ പേരിലാണു പരിശോധനയെന്നാണ് ഇ.ഡി. നിലപാട്. എന്നാല്‍, സംഘടനയെ അപമാനിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നാണു ഗ്രീന്‍പീസിന്റെ പ്രതികരണം.