Tuesday, October 16, 2018 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.51 AM

വിധിക്കെതിരേ കൂടുതല്‍ ഹര്‍ജികള്‍

ന്യൂഡല്‍ഹി: ശബരിമല കേസിലെ വിധിക്കെതിരേ ക്ഷേത്രം തന്ത്രി കുടുംബമായ താഴ്‌മണ്‍ മഠവും അഖില ഭാരതീയ മലയാളി സംഘും സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. ക്ഷേത്രം തന്ത്രി കണ്‌ഠര്‌ രാജീവര്‍ക്കുവേണ്ടി അഡ്വ. മാലിനി പൊതുവാളാണ്‌ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്‌. കേസ്‌ വിശാല ബെഞ്ചിലേക്ക്‌ വിടണമെന്നാണ്‌ ആവശ്യം. അഖില ഭാരതീയ മലയാളി സംഘ്‌ ജനറല്‍ സെക്രട്ടറി ഷൈന്‍. പി ശശിധര്‍ അഡ്വ. വിനായകം ബാലന്‍ മുഖേനയാണ്‌ ഹര്‍ജി നല്‍കിയത്‌.
കേസിലെ വാദം നടക്കുമ്പോള്‍ 150 പേജുവരുന്ന സത്യവാങ്‌മൂലം അഖിലഭാരതീയ മലയാളി സംഘ്‌ നല്‍കിയിരുന്നു. ഇത്‌ അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ പരിഗണിച്ചിരുന്നില്ല. കോടതിയില്‍ നടത്തിയ വാദത്തെപ്പറ്റി വിധിയില്‍ പറയുന്നുപോലുമില്ല. ഈ വാദങ്ങള്‍ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുമ്പോള്‍ വീണ്ടും കേള്‍ക്കാന്‍ തയ്യാറാവണമെന്ന്‌ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. കേരളാ ക്ഷേത്ര സംരക്ഷണ സമിതിക്ക്‌ വേണ്ടി സ്വാമി അയ്യപ്പദാസ്‌, മാതൃസമിതിക്ക്‌ വേണ്ടി ഡോ. ഗീത എന്നിവരും ഇന്നലെ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്‌.

Ads by Google
Friday 12 Oct 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW