Tuesday, October 16, 2018 Last Updated 12 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.51 AM

കൊളീജിയം ശിപാര്‍ശ കൈമാറി; കേരള ഹൈക്കോടതിയിലേക്ക്‌ അഞ്ചു ജഡ്‌ജിമാര്‍

uploads/news/2018/10/256072/d5.jpg

ന്യൂഡല്‍ഹി : കേരളാ ഹൈക്കോടതിയിലേക്ക്‌ അഞ്ചു ജഡ്‌ജിമാരെ സുപ്രീം കോടതി കൊളീജിയം ശിപാര്‍ശ ചെയ്‌തു. അഭിഭാഷകരായ വി.ജി. അരുണ്‍, എന്‍. നഗരേഷ്‌, പി.വി. കുഞ്ഞികൃഷ്‌ണന്‍, ജുഡീഷ്യല്‍ ഓഫിസര്‍മാരായ ടി.വി അനില്‍കുമാര്‍, എന്‍. അനില്‍കുമാര്‍ എന്നിവരെ ജഡ്‌ജി നിയമനത്തിനു പരിഗണിക്കാനാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗോഗോയ്‌ അധ്യക്ഷനായ കൊളീജിയം ഇന്നലെ കേന്ദ്ര നിയമമന്ത്രാലയത്തിനു ശിപാര്‍ശചെയ്‌തത്‌.
അതേസമയം, പരിഗണനയിലുണ്ടായിരുന്ന അഭിഭാഷകനായ പി. ഗോപാലിന്റെ പേര്‌ കൊളീജിയം തടഞ്ഞുവച്ചു. സ്വത്തുവിവരങ്ങളിലുള്ള പൊരുത്തക്കേടാണ്‌ ഗോപാലിന്റെ പേര്‌ ശിപാര്‍ശ ചെയ്യാതിരിക്കാന്‍ കാരണം. കൊളീജിയത്തിന്റെ ശിപാര്‍ശ മന്ത്രാലയം സ്വീകരിച്ച്‌ രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ അഞ്ചുപേരും കേരള ഹൈക്കോടതി ജഡ്‌ജിമാരാവും. എസ്‌. രമേശ്‌, വിജു എബ്രഹാം, ജോര്‍ജ്‌ വര്‍ഗീസ്‌ എന്നിവരെ ജഡ്‌ജിമാരായി ഉയര്‍ത്താനുള്ള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസിന്റെ ശിപാര്‍ശയില്‍ തീരുമാനം എടുക്കുന്നതും നീട്ടിവച്ചിരിക്കുകയാണ്‌.
എന്‍. അനില്‍കുമാര്‍ ജിഷ കേസ്‌ ഉള്‍പ്പെടെ വിധി പ്രഖ്യാപിച്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി മുന്‍ ജഡ്‌ജിയും നിലവില്‍ ഹൈക്കോടതി രജിസ്‌ട്രാറുമാണ്‌. കേരള ജുഡീഷ്യല്‍ അക്കാഡമി ഡയറക്‌ടറാണു ടി.വി. അനില്‍കുമാര്‍. ഇവരുടെ നിയമനം ഏറെക്കുറെ ഉറപ്പായിരുന്നു. ഹൈക്കോടതി നിര്‍ദേശിച്ച പട്ടികയില്‍ പല പ്രമുഖരുടെ ബന്ധുക്കളും സഭയുടെയും സമുദായങ്ങളുടെയും നോമിനികളുമാണെന്നു പരക്കെ പരാതിയുണ്ടായിരുന്നു.

Ads by Google
Friday 12 Oct 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW