Tuesday, October 16, 2018 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.51 AM

ഗംഗാശുചീകരണത്തിനായി നിരാഹാരസത്യഗ്രഹം അനുഷ്‌ഠിച്ച സ്വാമി ജ്‌ഞാനസ്വരൂപ്‌ അന്തരിച്ചു

uploads/news/2018/10/256073/d6.jpg

ന്യൂഡല്‍ഹി: ഗംഗാ നദി ശുചീകരിക്കണമെന്നാവശ്യപ്പെട്ട്‌ അനിശ്‌ചിതകാല നിരാഹാരസത്യഗ്രഹം അനുഷ്‌ഠിച്ച സ്വാമി ജ്‌ഞാന സ്വരൂപ്‌ സാനന്ദ്‌ (പ്രഫ. ജി.ഡി. അഗര്‍വാള്‍-87) അന്തരിച്ചു. ഋഷികേശിലെ എയിംസ്‌ ആശുപത്രിയിലായിരുന്നു അന്ത്യം.
ഗംഗാ നദി ശുചീകരിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ജൂണ്‍ 22 നാണ്‌ അദ്ദേഹം സത്യഗ്രഹം ആരംഭിച്ചത്‌. വെള്ളവും തേനും ചേര്‍ന്ന മിശ്രിതം മാത്രമായിരുന്നു ഈ ദിനങ്ങളിലെ ആഹാരം.
എന്നാല്‍, രണ്ടു ദിവസം മുന്‍പ്‌ ഇതും അവസാനിപ്പിച്ചതോടെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കാണ്‍പൂര്‍ ഐ.ഐ.ടി. പ്രഫസറായിരുന്ന സ്വാമി ജ്‌ഞാന സ്വരൂപ്‌ മുന്‍പും നദീ സംരക്ഷണത്തിനായി നിരാഹാരം അനുഷ്‌ഠിച്ചിട്ടുണ്ട്‌.
2009 ല്‍ അദ്ദേഹം നടത്തിയ സത്യഗ്രഹത്തെത്തുടര്‍ന്ന്‌ ഭാഗീരഥി നദിയിലെ അണക്കെട്ട്‌ നിര്‍മാണം നിര്‍ത്തിവയ്‌ക്കുകയുണ്ടായി.
ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗറില്‍ 1932 ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. റൂര്‍ക്കി സര്‍വകലാശാലയില്‍നിന്നു സിവില്‍ എന്‍ജിനീയറിങ്‌ പാസായി. യു.പി. ജലസേചന വകുപ്പില്‍ എന്‍ജിനീയറായിട്ടായിരുന്നു തുടക്കം. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന്‌ ഡോക്‌ടറേറ്റും നേടി.
ശാസ്‌ത്രത്തെക്കുറിച്ചുള്ള ലേഖനങ്ങളുടെ പേരില്‍ പ്രസിദ്ധനുമായി. ഗാന്ധിയന്‍ മാര്‍ഗത്തിലായിരുന്നു ജീവിതം. 1979 കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ അംഗമായി. റൂര്‍ക്കി സര്‍വകലാശാലയില്‍ വിസിറ്റിങ്‌ പ്രഫസറുമായിരുന്നു. 2011ലാണ്‌ അദ്ദേഹം സന്യാസം സ്വീകരിച്ചത്‌.

Ads by Google
Friday 12 Oct 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW