Tuesday, October 16, 2018 Last Updated 13 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.51 AM

ബിഹാര്‍ മുഖ്യമന്ത്രിക്ക്‌ നേരേ യുവാവ്‌ ചെരുപ്പെറിഞ്ഞു

uploads/news/2018/10/256074/d7.jpg

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിധിഷ്‌കുമാറിനു നേരേ യുവാവ്‌ വേദിയിലേക്ക്‌ ചെരുപ്പെറിഞ്ഞു. മുഖ്യമന്ത്രിക്ക്‌ ഏറ്‌ കൊണ്ടില്ലെങ്കിലും എറിഞ്ഞ ചന്ദന്‍ എന്നയാളെ പാര്‍ട്ടിപ്രവര്‍ത്തകര്‍ചേര്‍ന്നു മര്‍ദിച്ചു.
ജയപ്രകാശ്‌നാരായണന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചു ബാപ്പു സബ്‌ഹര്‍ ഓഡിറ്റോറിയത്തില്‍ ജെ.ഡി(യു)സംഘടിപ്പിച്ച വിദ്യാര്‍ഥി സമ്മേളനത്തിനിടെയായിരുന്നു സംഭവം.
പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ വസിഷ്‌ഠനാരായന്‍ സിങ്‌ ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
സര്‍ക്കാരിന്റെ സംവരണനയത്തിലെ വിവേചനത്തില്‍ പ്രതിഷേധിച്ചായിരുന്നു ഔറങ്‌ബാദ്‌ ജില്ലയില്‍നിന്ന്‌ എത്തിയ ഇയാള്‍ ചെരിപ്പെറിഞ്ഞത്‌.

Ads by Google
Friday 12 Oct 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW