Tuesday, October 16, 2018 Last Updated 14 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.51 AM

കാര്‍ത്തിയുടെ 54 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

uploads/news/2018/10/256075/d1.jpg

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ്. മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസ്‌ നേതാവ്‌ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ 54 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടി.
ഇന്ത്യ, സ്‌പെയിന്‍, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ സ്വത്തുക്കളാണു കണ്ടുകെട്ടിയതെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌(ഇ.ഡി.) അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണു നടപടി.
തമിഴ്‌നാട്ടില്‍ കൊടൈക്കനാല്‍, ഊട്ടി എന്നിവിടങ്ങളിലെ ബംഗ്ലാവുകളും ഡല്‍ഹിയിലെ 16 കോടി രൂപ വിലമതിക്കുന്ന ഫ്‌ളാറ്റും കണ്ടുകെട്ടിയിട്ടുണ്ട്‌. ഫ്‌ളാറ്റിന്റെ 50 ശതമാനം ഓഹരിയാണു കാര്‍ത്തിക്കുള്ളത്‌.
ബ്രിട്ടനിലെ 8.67 കോടി രൂപ വിലമതിക്കുന്ന വീട്‌, ബാഴ്‌സലോണയിലെ 14.57 കോടി വിലമതിക്കുന്ന വസ്‌തു എന്നിവ കണ്ടുകെട്ടിയ സ്വത്തുക്കളിലുണ്ട്‌. ചെന്നൈയിലെ ബാങ്കില്‍ കാര്‍ത്തിയുടെ പേരിലുള്ള 90 ലക്ഷം രൂപയുടെ സ്‌ഥിരം നിക്ഷേപവും ഇ.ഡി. കണ്ടുകെട്ടിയിട്ടുണ്ട്‌.

Ads by Google
Friday 12 Oct 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW