Wednesday, December 19, 2018 Last Updated 9 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.51 AM

പ്രധാനമന്ത്രി അഴിമതിക്കാരന്‍: രാഹുല്‍

uploads/news/2018/10/256077/d3.jpg

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി അഴിമതിക്കാരനാണെന്നും റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരേ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 36 യുദ്ധവിമാനങ്ങളുടെ കരാറിലൂടെ അനില്‍ അംബാനിയുടെ പോക്കറ്റില്‍ 30,000 കോടി എത്താന്‍ മോഡി കൂട്ടുനിന്നെന്നും ആരോപണം.
കരാര്‍ നേടിയെടുക്കാനുള്ള നീക്കുപോക്ക്‌ എന്ന നിലയില്‍ റിലയന്‍സ്‌ ഡിഫന്‍സിനെ ഇന്ത്യന്‍ പങ്കാളിയാക്കാന്‍ ദസോ ഏവിയേഷന്‍ വഴിപ്പെടുകയായിരുന്നെന്നു ഫ്രഞ്ച്‌ മാധ്യമത്തില്‍ വാര്‍ത്ത വന്നതിനു പിന്നാലെയാണ്‌ രാഹുലിന്റെ വാക്കുകള്‍.
അഴിമതിക്കു മറപിടിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമാണു പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ ഫ്രാന്‍സ്‌ യാത്രയെന്നും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ കുറ്റപ്പെടുത്തി. അല്ലാതെ പ്രതിരോധമന്ത്രി ഇത്ര തിടുക്കപ്പെട്ടു ്രഫാന്‍സിലേക്കു പോയതിന്റെ കാരണമെന്താണ്‌. സത്യം ഒന്നേയുള്ളൂ. ഇന്ത്യയുടെ പ്രധാനമന്ത്രി അഴിമതിക്കാരനാണ്‌. അഴിമതിക്കെതിരേ പോരാടുമെന്ന്‌ ആവര്‍ത്തിച്ച്‌ അധികാരത്തിലേറിയ ആളാണു മോഡിയെന്ന്‌ ഓര്‍ക്കണമെന്നും രാഹുല്‍ പറഞ്ഞു.
ഫ്രഞ്ച്‌ യുദ്ധവിമാന നിര്‍മാണ കമ്പനിയായ ദസോ ഏവിയേഷന്‍ റിലയന്‍സ്‌ ഡിഫന്‍സിനെ കൂടെക്കൂട്ടിയതില്‍ തങ്ങള്‍ക്കു പങ്കില്ലെന്നാണ്‌ ഇന്ത്യന്‍ സര്‍ക്കാരിന്റെ വാദം. എന്നാല്‍, കരാര്‍ നേടിയെടുക്കാനുള്ള ട്രേഡ്‌ ഓഫിന്റെ ഭാഗമായി റിലയന്‍സിനെ കൂടെക്കൂട്ടാന്‍ ദസോ നിര്‍ബന്ധിക്കപ്പെട്ടെന്നാണു ഫ്രഞ്ച്‌ അന്വേഷണാത്മക പ്രസിദ്ധീകരണമായ മീഡിയ പാര്‍ട്ടിലെ വാര്‍ത്ത.
ഇന്ത്യന്‍ സര്‍ക്കാരാണു റിലയന്‍സിന്റെ പേര്‌ മുന്നോട്ടുവച്ചതെന്നു മുന്‍ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാന്‍സ്വ ഒലാദിനെ ഉദ്ധരിച്ചു നേരത്തെ മീഡിയപാര്‍ട്ട്‌ വാര്‍ത്ത പുറത്തുവിട്ടിരുന്നു.

Ads by Google
Friday 12 Oct 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW