Tuesday, October 16, 2018 Last Updated 4 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.56 AM

രണ്ടാമൂഴം: എം.ടിയുടെ തിരക്കഥ ഉപയോഗിക്കുന്നത്‌ കോടതി തടഞ്ഞു

uploads/news/2018/10/256109/k7.jpg

കോഴിക്കോട്‌: രണ്ടാമൂഴം നോവലിനെ അടിസ്‌ഥാനമാക്കിയുള്ള എം.ടി വാസുദേവന്‍ നായരുടെ തിരക്കഥ സിനിമയാക്കുന്നതില്‍ നിന്ന്‌ സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോനെ കോടതി തടഞ്ഞു.
ഇതുമായി ബന്ധപ്പെട്ട്‌ അദ്ദേഹത്തിന്റെ സിനിമാ നിര്‍മാണക്കമ്പനിക്കു നോട്ടീസയയ്‌ക്കാന്‍ കോഴിക്കോട്‌ അഡീഷണല്‍ മുന്‍സിഫ്‌ കോടതി ഉത്തരവിട്ടു. 25ന്‌ കേസ്‌ വീണ്ടും പരിഗണിക്കും.
സിനിമയുടെ ചിത്രീകരണം നീണ്ട സാഹചര്യത്തിലാണ്‌ എം.ടി. വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്‌. വി.എ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ടാണ്‌ എം.ടി. കോടതിയിലെത്തിയത്‌. തനിക്കു മുന്‍കൂറായി നല്‍കിയ തുക തിരിച്ചുനല്‍കാന്‍ തയാറാണെന്നും അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. നാലുവര്‍ഷം മുമ്പാണ്‌ എം.ടി തിരക്കഥ നല്‍കാന്‍ ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഉണ്ടാക്കിയത്‌. മലയാളത്തിലും ഇംഗ്ലീഷിലും തിരക്കഥകള്‍ നല്‍കുകയും ചെയ്‌തു. മൂന്നുവര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു കരാറിലെ വ്യവസ്‌ഥ. പിന്നീട്‌ ഒരു വര്‍ഷംകുടി നീട്ടിനല്‍കിയെങ്കിലും ചിത്രീകരണം തുടങ്ങാത്തതിനാലാണ്‌ എം.ടി. കോടതിയെ സമീപിച്ചത്‌.

Ads by Google
Friday 12 Oct 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW