Wednesday, December 19, 2018 Last Updated 12 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.56 AM

മൂന്നാറില്‍ 226 കൈയേറ്റം പൂഴ്‌ത്തിയ റിപ്പോര്‍ട്ട്‌ പുറത്ത്‌ ,കൊട്ടാക്കാമ്പൂരില്ല, ജോയ്‌സ്‌ ജോര്‍ജുമില്ല

uploads/news/2018/10/256110/k8.jpg

കോട്ടയം: മൂന്നാറിലെ ഭൂമി കൈയേറ്റത്തെപ്പറ്റി സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ഒരു വര്‍ഷത്തിനു ശേഷം പുറത്ത്‌. കഴിഞ്ഞ വര്‍ഷം മേയ്‌ അഞ്ചിനു തിരുവനന്തപുരത്തു നടന്ന യോഗത്തില്‍ ഇടുക്കി കലക്‌ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ വിവരാവകാശ നിയമപ്രകാരം പോലും പുറത്തുവിട്ടിരുന്നില്ല. ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നു പറഞ്ഞ്‌ റവന്യു വകുപ്പ്‌ ഒഴിഞ്ഞു. സബ്‌ കലക്‌ടറുടെ ഓഫീസിലെ പകര്‍പ്പ്‌ കാണാതായി. സി.പി.എം-സി.പി.ഐ. തര്‍ക്കത്തിനു വരെ കാരണമായ റിപ്പോര്‍ട്ട്‌ മൂലം ആകെയുണ്ടായത്‌ റിപ്പോര്‍ട്ട്‌ തയാറാക്കിയ ദേവികുളം സബ്‌ കലക്‌ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സ്‌ഥാനചലനം മാത്രം.
കൈയേറ്റഭൂമിയിലെ സി.പി.എം. ഓഫീസ്‌ മുതല്‍ രാഷ്‌ട്രീയ-ഉദ്യോഗസ്‌ഥ പ്രമുഖരുമായി ബന്ധമുള്ളവര്‍ വരെ ഉള്‍പ്പെടുന്നതായിരുന്നു റിപ്പോര്‍ട്ട്‌. ജോയ്‌സ്‌ ജോര്‍ജ്‌ എം.പിക്കെതിരേ ആരോപണമുയര്‍ന്ന കൊട്ടക്കാമ്പൂര്‍, വട്ടവട വില്ലേജുകളിലെ കൈയേറ്റം റിപ്പോര്‍ട്ടിലില്ല. മൂന്നാര്‍ മേഖലയില്‍ 226 പേര്‍, 398.08 ഏക്കര്‍ കൈയേറിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചു സെന്റ്‌ മുതല്‍ അഞ്ചേക്കര്‍ വരെ കൈയേറിയ 176 പേരുടെ കൈവശമുള്ളത്‌ മൊത്തം 106.54 ഏക്കര്‍. അഞ്ചേക്കറിനു മുകളില്‍ കൈയേറിയത്‌ വെറും 20 പേര്‍, പക്ഷേ കൈയേറ്റ ഭൂമി 291.54 ഏക്കര്‍. വന്‍കിട കൈയേറ്റക്കാരെല്ലാം ഏതെങ്കിലും വിധത്തില്‍ ഉന്നതരുമായി അടുത്ത ബന്ധമുള്ളവരാണ്‌.
സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ സഭാ സ്‌ഥാപകനായ ടോം സഖറിയായുടെ സഹോദരന്മാര്‍, ടാറ്റാ ടീ, ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ്‌, മന്ത്രി എം.എം. മണിയുടെ സഹോദരപുത്രന്‍ ലിജീഷ്‌ ലംബോദരന്‍, ഡി.ജി.പി. ടോമിന്‍ തച്ചങ്കരിയുടെ സഹോദരന്‍ ടിസന്‍ തച്ചങ്കരി, സി.പി.എം. നിയന്ത്രിത ഭരണസമിതി ഭരിക്കുന്ന അടിമാലി സര്‍വീസ്‌ സഹകരണ ബാങ്ക്‌ തുടങ്ങിയവര്‍ കൈയേറ്റക്കാരുടെ പട്ടികയിലുണ്ട്‌.ടിസന്‍ തച്ചങ്കരി 7.7 ഏക്കറും ലിജീഷ്‌ ലംബോദരന്‍ 7.50 ഏക്കറും കൈയേറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രീംലാന്‍ഡ്‌ സ്‌പൈസ്‌ പാര്‍ക്ക്‌ എന്ന സ്‌ഥാപനം കുഞ്ചിത്തണ്ണിയില്‍ 2.43 ഹെക്‌ടര്‍ കൈയേറി എന്‍.ഒ.സി. പോലുമില്ലാതെ വാട്ടര്‍ തീം പാര്‍ക്ക്‌ നിര്‍മിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ടോം സഖറിയായുടെ കുടുംബം വിവിധയിടങ്ങളിലായി കൈയേറിയത്‌ 41 ഏക്കര്‍. അടിമാലി സര്‍വീസ്‌ സഹകരണ ബാങ്കിന്റെ പേരില്‍ അഞ്ചിടത്തു കൈയേറ്റഭൂമിയുണ്ട്‌. സി.പി.എമ്മിന്റെ രണ്ട്‌ ഓഫീസുകള്‍ കൈയേറ്റഭൂമിയിലാണ്‌.
കൈയേറ്റം കണ്ടെത്തുന്നതിനൊപ്പം ഒഴിപ്പിക്കാനും അധികാരമുള്ള കലക്‌ടര്‍ റിപ്പോര്‍ട്ട്‌ റവന്യു വകുപ്പിനു കൈമാറി. ഈ ഫയല്‍ മുഖ്യമന്ത്രിയും റവന്യു മന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്‌ഥരും കണ്ടെങ്കിലും ഒരാള്‍ പോലും നടപടി ശിപാര്‍ശ ചെയ്‌തില്ല. ആരെങ്കിലും ഇക്കാര്യം കോടതിയില്‍ ഉന്നയിച്ചാല്‍ മുഖ്യമന്ത്രി മുതല്‍ കലക്‌ടര്‍ വരെ നിയമനടപടി നേരിടേണ്ടിവരുമെന്നു നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു

മൂന്നേക്കറിലധികം കൈയേറിയവര്‍

1. ജിമ്മി സ്‌കറിയ വെള്ളൂക്കൂന്നേല്‍ 21 ഏക്കര്‍
2. ബോബി സ്‌കറിയ വെള്ളൂക്കുന്നേല്‍ 12 ഏക്കര്‍
3. കെ.എന്‍. മോഹനന്‍ ചിന്നക്കനാല്‍ 9 ഏക്കര്‍ 71 സെന്റ്‌
4. എസ്‌.പി. രാജ്‌കുമാര്‍ കീഴാന്തൂര്‍ 8 ഏക്കര്‍
5. ടിസന്‍ തച്ചങ്കരി 7.7 ഏക്കര്‍
6. ലിജീഷ്‌ ലംബോദരന്‍ 7.50 ഏക്കര്‍
7. ഡ്രീംലാന്‍ഡ്‌ സ്‌പൈസ്‌ പാര്‍ക്ക്‌ 2.43 ഹെക്‌ടര്‍
8. ജിമ്മി സ്‌കറിയ ചിന്നക്കനാല്‍ 6 ഏക്കര്‍
9. ടിജു കുര്യാക്കോസ്‌ 5 ഏക്കര്‍ 55 സെന്റ്‌
10. സന്തോഷ്‌ തോമസ്‌ 5 ഏക്കര്‍ 50 സെന്റ്‌
11. എ.ഡി. ജോണ്‍സണ്‍ 5 ഏക്കര്‍
12. മുഹമ്മദ്‌ 4 ഏക്കര്‍ 80 സെന്റ്‌
13. ആന്റോ ആന്റണി 4 ഏക്കര്‍ 26 സെന്റ്‌
14. ജോസഫ്‌ ആന്റണി 4.25 ഏക്കര്‍
15. ജിജി സ്‌കറിയ 4 ഏക്കര്‍
16. ശ്രീദേവി 3 ഏക്കര്‍ 50 സെന്റ്‌
17. കെ.പി. സരസ്വതി 3 ഏക്കര്‍ 50 സെന്റ്‌
18. ജോണ്‍സണ്‍ 3 ഏക്കര്‍
19. കെ.എച്ച്‌. അബ്‌ദുള്‍ സലാം 3 ഏക്കര്‍
20. കെ.എച്ച്‌. അബ്‌ദുള്‍ നാസര്‍ 3 ഏക്കര്‍
21. മാത്യു 3 ഏക്കര്‍

ഷിന്റോ തോമസ്‌

Ads by Google
Friday 12 Oct 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW