Wednesday, December 19, 2018 Last Updated 13 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.56 AM

ഫ്‌ളക്‌സ്- പരസ്യബോര്‍ഡുകള്‍ പതിനഞ്ചിനകം നീക്കണം: ഹൈക്കോടതി

uploads/news/2018/10/256111/k10.jpg

കൊച്ചി: പാതയോരത്തെ അനധികൃത ഫ്‌ളക്‌സ്‌-പരസ്യ ബോര്‍ഡുകള്‍ 15 നകം നീക്കണമെന്നു ഹൈക്കോടതി. കേസില്‍ ആറു കോര്‍പ്പറേഷനുകളെ കക്ഷിചേര്‍ത്ത കോടതിസംസ്‌ഥാനത്തെ മുഴുവന്‍ തദ്ദേശ സ്‌ഥാപനങ്ങള്‍ക്കും ഉത്തരവ്‌ ബാധകമാണെന്നു വ്യക്‌തമാക്കി.
നീക്കം ചെയ്‌തില്ലെങ്കില്‍ ഉത്തരവാദിത്വം തദ്ദേശസ്വയംഭരണ സെകട്ടറിമാര്‍ക്കായിരിക്കും. അനധികൃത ബോര്‍ഡുകള്‍ മൂലമുണ്ടായ വരുമാനനഷ്‌ടം ഈ മാസം 22 നു മുമ്പു കോടതിയെ അറിയിക്കണം. നീക്കംചെയ്യാത്ത പക്ഷം അനധികൃത ബോര്‍ഡുകള്‍ മൂലമുള്ള നഷ്‌ടം സെക്രട്ടറിമാരില്‍നിന്ന്‌ ഈടാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
നീക്കാന്‍ നിര്‍ദേശിച്ചിട്ടും അതു ചെയ്‌തില്ലെങ്കില്‍ നീക്കാനും സംസ്‌കരിക്കാനും ഉണ്ടാകുന്ന ചെലവും പിഴയും ബോര്‍ഡ്‌ സ്‌ഥാപിച്ചവരില്‍നിന്ന്‌ ഈടാക്കണം. ഈ ഉത്തരവ്‌ തോരണം, ആര്‍ച്ച്‌, രാഷ്‌ട്രീയകക്ഷികളുടെ കൊടികള്‍, ബോര്‍ഡുകള്‍ എന്നിവയ്‌ക്കു ബാധകമാണെന്നും കോടതി വ്യക്‌തമാക്കി.
ലോകകപ്പിനോടനുബന്ധിച്ച്‌ ആലപ്പുഴ കറ്റാനം സെന്റ്‌ സ്‌റ്റീഫന്‍സ്‌ പള്ളിക്കു മുന്നില്‍ സ്‌ഥാപിച്ച മെസിയുടെ ബോര്‍ഡ്‌ നീക്കിയില്ലെന്ന പരാതിയാണ്‌ ഉത്തരവിനു വഴിവച്ചത്‌. ബോര്‍ഡ്‌ നീക്കിയെന്ന്‌ അധികൃതര്‍ അറിയിച്ചെങ്കിലും കോടതി വഴങ്ങിയില്ല. സര്‍ക്കാരിനെ കക്ഷി ചേര്‍ത്തു തുടര്‍നടപടിയിലേക്കു കടക്കുകയായിരുന്നു.

Ads by Google
Friday 12 Oct 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW