രാജകുമാരി: തുലാമഴ ശക്തമായതോടെ ആനയിറങ്കല്‍ അണക്കെട്ട് കവിഞ്ഞൊഴുകി തുടങ്ങി. ഇതോടെ ദിവസങ്ങളായി പന്നിയാര്‍ പുഴയും നിറഞ്ഞൊഴുകുകയാണ്. ആനയിറങ്കലിന്റ പരമാവധി സംഭരണ ശേഷി 1207 മീറ്ററാണ്.
പരമാവധി സംഭരണ ശേഷി പിന്നിട്ട് 25 സെന്റിമീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ക്ക് മുകളിലൂടെ പന്നിയാര്‍ പുഴയിലേക്ക് വെള്ളമൊഴുകാന്‍ തുടങ്ങിയത്. കുത്തുങ്കല്‍, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ ഭാഗമായ കുത്തുങ്കല്‍, പൊന്മുടി അണക്കെട്ടുകളിലേക്ക് വേനല്‍ക്കാലത്ത് വെള്ളമെത്തിക്കാന്‍ ഉപയോഗിക്കുന്ന സഹായ അണക്കെട്ടാണിത്. തുലാമഴയില്‍ മാത്രമാണ് ഈ അണക്കെട്ട് നിറയാറുള്ളത്.