Saturday, February 16, 2019 Last Updated 14 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.56 AM

ഗജരത്‌നം മാവേലിക്കര ഉണ്ണിക്കൃഷ്‌ണന്‍ ചരിഞ്ഞു

uploads/news/2018/10/256113/k12.jpg

മാവേലിക്കര: ചികിത്സയിലായിരുന്ന ഗജരത്‌നം മാവേലിക്കര ചരിഞ്ഞു. ബുധനാഴ്‌ച വൈകിട്ട്‌ 5.30 നു കുഴഞ്ഞു വീണ ആന ഇന്നലെ പുലര്‍ച്ചെ രണ്ടിനാണു ചരിഞ്ഞത്‌. ഉദരസംബന്ധമായ രോഗത്തിനു നാലു മാസമായി ചികിത്സയിലായിരുന്നു. 54 വയസുണ്ട്‌. ഇന്നലെ വൈകിട്ട്‌ കോന്നിയില്‍ സംസ്‌കരിച്ചു.
1992 മാര്‍ച്ച്‌ 15 ന്‌ ദേവസം ഭരണസമിതിയുടെയും നാട്ടുകാരുടെയും ശ്രമഫലമായി ബോര്‍ഡ്‌ പ്രസിഡന്റ്‌ രാമന്‍ ഭട്ടതിരിപ്പാടാണ്‌ ആനയെ നടയ്‌ക്കിരുത്തിയത്‌. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ തലയെടുപ്പുള്ള ആനകളില്‍ മൂന്നാം സ്‌ഥാനക്കാരനായിരുന്നു. തൃശൂര്‍ പൂരത്തിനും ശബരിമലയിലും നിരവധിത്തവണ എഴുന്നള്ളിച്ചിട്ടുള്ള ഉണ്ണിക്കൃഷ്‌ണന്‍, ലക്ഷണമൊത്ത കൊമ്പനായിരുന്നു.കളഭകേസരി പട്ടവും ലഭിച്ചിട്ടുണ്ട്‌. വനംവകുപ്പിന്റെ കോടനാട്‌ ഡിവിഷനില്‍ നിന്നായിരുന്നു ഈ ആനയെ വാങ്ങിയത്‌.

Ads by Google
Friday 12 Oct 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW