Tuesday, October 16, 2018 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.56 AM

മിനിലോറി കൊക്കയിലേക്കു മറിഞ്ഞ്‌ അഞ്ച്‌ മരണം; 13 പേര്‍ക്ക്‌ പരുക്ക്‌

uploads/news/2018/10/256114/k13.jpg

മറയൂര്‍: തമിഴ്‌നാട്ടില്‍ മിനി ലോറി നിയന്ത്രണം വിട്ട്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ മൂന്ന്‌ കാന്തല്ലൂര്‍ സ്വദേശികള്‍ ഉള്‍പ്പടെ ആദിവാസികളായ അഞ്ചു പേര്‍ മരിച്ചു. 13 പേര്‍ക്ക്‌ പരുക്ക്‌.
കാന്തല്ലൂര്‍ പാളപ്പെട്ടി ആദിവാസി കോളനി നിവാസികളായ വെള്ളയന്‍(45), സെല്‍വി (32), സന്യാസി (34), തമിഴ്‌നാട്‌ കുറുമല സ്വദേശികളായ മല്ലപ്പന്‍ (36), രാമന്‍(45) എന്നിവരാണ്‌ മരിച്ചത്‌. 13 പേരെ പരുക്കുകളോടെ പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ഗവ: ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച വൈകിട്ട്‌ കുറുമലയില്‍ നിന്ന്‌ മിനി ലോറിയില്‍ നിലക്കടലയും ചൂലും ഉദുമല്‍പേട്ട ജല്ലിപ്പെട്ടിയില്‍ കൊണ്ടുവന്ന്‌ വില്‍പന നടത്തി രാത്രി 10 മണിയോടെ തിരികെ കുറുമലയിലേക്ക്‌ പോകുംവഴിയാണ്‌ കാടമ്പാറയില്‍ എട്ടാം ഹെയര്‍പിന്‍ വളവില്‍ അപകടം സംഭവിച്ചത്‌. കൊടും വളവില്‍ മിനി ലോറി നിയന്ത്രണം വിട്ട്‌ കൊക്കയിലേക്ക്‌ മറിയുകയായിരുന്നു.

Ads by Google
Friday 12 Oct 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW