Saturday, February 16, 2019 Last Updated 15 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.56 AM

കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി വിചാരിച്ചാല്‍ ഒലിച്ചുപോകുന്നതല്ല സനാതന സംസ്‌കാരം: സുഭാഷ്‌ വാസു

uploads/news/2018/10/256115/k14.jpg

ചാരുംമൂട്‌/കായംകുളം: നൂറ്റാണ്ടിന്റെ മാത്രം ചരിത്രമുള്ള കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി വിചാരിച്ചാല്‍ ഒലിച്ചു പോകുന്നതല്ല ആയിരക്കണക്കിന്‌ വര്‍ഷം പാരമ്പര്യമുള്ള സനാതന സംസ്‌കാരമെന്ന്‌ ബി.ഡി.ജെ.എസ്‌. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ സുഭാഷ്‌ വാസു. എന്‍.ഡി.എയുടെ നേതൃത്വത്തില്‍ പന്തളത്തു നിന്നും തിരുവനന്തപുരത്തേക്ക്‌ നടത്തുന്ന ശബരിമല സംരക്ഷണ യാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പര്യടനം ഇന്നലെ പൂര്‍ത്തിയായി. ഇന്നലെ രാവിലെ നൂറനാട്ട്‌ നിന്നുമാണ്‌ ജില്ലയിലെ പര്യടനം ആരംഭിച്ചത്‌.
സംസ്‌കാരം നശിപ്പിച്ച്‌ അരാജകത്വം വളര്‍ന്നാല്‍ മാത്രമേ കമ്യൂണിസം ശക്‌തിയാര്‍ജിക്കൂ. അത്‌ അനുവദിക്കാതിരിക്കാനുള്ള ചുമതല കേരളത്തിലെ അമ്മമാര്‍ക്കാണ്‌. അമ്മമാരുടെ നാമജപത്തിന്റെ ശക്‌തിയില്‍ ഒലിച്ചു പോകാനുള്ള കരുത്തേ കേരളത്തിലെ സി.പി.എമ്മിനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ വിശ്വാസം രക്ഷിക്കപ്പെടുമെന്നും ഉറപ്പ്‌ ലഭിക്കും വരെ സമരവുമായി മുന്നോട്ടു പോകുമെന്നും ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ്‌ പി.എസ്‌.ശ്രീധരന്‍പിള്ള പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ കെ.സോമന്‍ അധ്യക്ഷത വഹിച്ചു.

Ads by Google
Friday 12 Oct 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW