Tuesday, October 16, 2018 Last Updated 24 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.56 AM

ശബരിമല: പ്രക്ഷോഭം വ്യാപിപ്പിക്കും; വെള്ളാപ്പള്ളിയെ കാണും

uploads/news/2018/10/256119/k3.jpg

കോട്ടയം: ശബരിമല വിഷയത്തില്‍ ജില്ലാതലത്തില്‍ കര്‍മസമിതികള്‍ രൂപീകരിച്ച്‌ പ്രക്ഷോഭം വ്യാപിക്കാന്‍ ഹിന്ദുനേതൃസമ്മേളനം തീരുമാനിച്ചു. കോട്ടയം സ്വാമിയാര്‍മഠത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ പ്രതിധിനികള്‍, താന്ത്രിക-ആത്മീയ ആചാര്യന്മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണു തീരുമാനം.
ഹിന്ദുസംഘടനാ പ്രതിനിധികള്‍, സന്യാസിന്മാര്‍ തുടങ്ങിയവരും ഉള്‍പ്പെടുന്നതാകും കര്‍മസമിതികള്‍. നാമജപയാത്രകള്‍ ക്ഷേത്രതലങ്ങളിലേക്കു വ്യാപിപ്പിക്കും. അയ്യപ്പഭക്‌തരുടെ വീടുകളിലേക്ക്‌ ഗുരുസ്വാമിമാരുടെ നേതൃത്വത്തില്‍ സമ്പര്‍ക്കയാത്രകളും ഗ്രാമയാത്രകളും നടത്തും. സന്യാസിമാരുടെ സമ്മേളനവും വിളിച്ചുചേര്‍ക്കും. കര്‍മസമിതി പ്രതിനിധികളുടെ നേതൃത്വത്തില്‍ കേരളത്തിലെ മുഴുവന്‍ ഹിന്ദു സമുദായ നേതാക്കളെയും എം.എല്‍.എമാരെയും കാണും. തുടര്‍പ്രക്ഷോഭങ്ങള്‍ക്കു മുന്നോടിയായി 17ന്‌ നിലയ്‌ക്കലിലും എരുമേലിയിലും ഉപവാസസമരം സംഘടിപ്പിക്കും.
എന്‍.എസ്‌.എസ്‌. ഉള്‍പ്പെടെ 65 സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍നിന്ന്‌ എസ്‌.എന്‍.ഡി.പി. വിട്ടുനിന്നു. അയ്യപ്പ കര്‍മസമിതി പ്രതിധിനികള്‍ എന്‍.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്‌ച നടത്തും. എസ്‌.എന്‍.ഡി.പി. യോഗം കൗണ്‍സില്‍ നടക്കുന്നതിനാലാണ്‌ അവരുടെ പ്രതിനിധികള്‍ എത്താതിരുന്നതെന്ന്‌ ഹിന്ദു ഐക്യവേദി സംസ്‌ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്‌. ബിജു പറഞ്ഞു.
സ്വാമി അഭയാനന്ദ തീര്‍ഥപാദര്‍ ഉദ്‌ഘാടനം ചെയ്‌ത യോഗത്തില്‍ സ്വാമി സത്‌സ്വരൂപാനന്ദ അധ്യക്ഷത വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റ്‌ ജി. രാമന്‍ നായര്‍, യോഗക്ഷേമസഭ മുന്‍ അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്‌, മള്ളിയൂര്‍ ക്ഷേത്രകാര്യദര്‍ശി പരമേശ്വരന്‍ നമ്പൂതിരി, ശബരിമല അയ്യപ്പസേവാ സമാജം ദേശീയ ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്‌, സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന്‍, ഹിന്ദു ഐക്യവേദി സംസ്‌ഥാന അധ്യക്ഷ കെ.പി. ശശികല, ശബരിമല കര്‍മസമിതി മുഖ്യസംയോജകന്‍ എസ്‌.ജെ.ആര്‍. കുമാര്‍, സ്വാമി സദാനന്ദപൂരി, സ്വാമി ദര്‍ശനാനന്ദ, സ്വാമി ശിവബോധാനന്ദ, സ്വാമി ആനന്ദതീര്‍ഥ, സ്വാമി ഗൗരീശാനന്ദ തീര്‍ഥപാദര്‍, സ്വാമി സത്യാനന്ദ സരസ്വതി, മനു നമ്പൂതിരി പുതുമന, രാമന്‍ നമ്പൂതിരി, വി. സുശീല്‍കുമാര്‍, ബ്രഹ്‌മകുമാരി പങ്കജം, ബ്രഹ്‌മചാരി സുധീര്‍ ചൈതന്യ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Friday 12 Oct 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW