Wednesday, December 19, 2018 Last Updated 29 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.56 AM

മഹാപ്രളയം : വീട്‌ തകര്‍ന്ന ഭൂരിപക്ഷത്തിനും നഷ്‌ടപരിഹാരം അപ്രാപ്യമാകും

uploads/news/2018/10/256121/k5.jpg

കോട്ടയം : പ്രളയത്തില്‍ 15% വരെ നാശമുണ്ടായ വീടുകള്‍ക്കു നഷ്‌ടപരിഹാരം നല്‍കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചതോടെ, ഒട്ടേറെ ദുരിതബാധിതര്‍ ധനസഹായപ്പട്ടികയ്‌ക്കു പുറത്താകും. വീട്ടില്‍ മുട്ടറ്റം വെള്ളം കയറിയവര്‍, മേല്‍ക്കൂരയിലെ 10% ഓടുകള്‍ നഷ്‌ടപ്പെട്ടവര്‍, മറ്റു ചെറിയനഷ്‌ടങ്ങള്‍ സംഭവിച്ചവര്‍ എന്നിവരെയാണു സര്‍ക്കാര്‍ കൈവിട്ടത്‌. എന്നാല്‍, പ്രളയബാധിതരില്‍ ബഹുഭൂരിപക്ഷവും ഈ വിഭാഗത്തില്‍പെട്ടവരാണ്‌.
വീട്‌ പൂര്‍ണമായി നശിച്ചവര്‍ക്കും 16 ശതമാനത്തിനുമേല്‍ നഷ്‌ടമുണ്ടായവര്‍ക്കുമാണു സര്‍ക്കാര്‍ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചത്‌. ഇലക്‌ട്രിക്കല്‍, പ്ലമ്പിങ്‌ ഉപകരണങ്ങള്‍ക്കുള്ള കേടുപാടുകളും മേല്‍ക്കൂരയിലെ 25% ഓടുകള്‍ നഷ്‌ടപ്പെട്ടതുമാണു 16-29% നഷ്‌ടമായി കണക്കാക്കുന്നത്‌. ലിന്റല്‍ ലെവല്‍ വരെ വെള്ളം കയറി, ചുവരുകള്‍ക്കു പൊട്ടലുണ്ടാകുകയോ മേല്‍ക്കൂരയുടെ 50% ഓടുകള്‍ നഷ്‌ടപ്പെടുകയോ ചെയ്‌താല്‍ 30-59% നഷ്‌ടത്തിന്റെ പരിധിയില്‍വരും. ഒന്നിലധികം ചുവരുകള്‍ക്കു കേടു സംഭവിക്കുകയും മേല്‍ക്കൂര ഭാഗികമായി നഷ്‌ടപ്പെടുകയും ചെയ്‌താല്‍ 60-74% നഷ്‌ടമായി കണക്കാക്കും. മേല്‍ക്കൂരയ്‌ക്കു ഘടനാപരമായ കേടുണ്ടെങ്കില്‍ (75%) പൂര്‍ണനാശനഷ്‌ടത്തിന്റെ പട്ടികയില്‍പ്പെടും.
തദേശസ്വയംഭരണസ്‌ഥാപനങ്ങളിലെ എന്‍ജിനീയര്‍മാര്‍ നഷ്‌ടം കണക്കാക്കി തുക നിശ്‌ചയിക്കണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. പൂര്‍ണമായി തകര്‍ന്ന വീടിനു സര്‍ക്കാര്‍ നിശ്‌ചയിച്ച പരമാവധി നഷ്‌ടപരിഹാരമായ നാലുലക്ഷം രൂപ ലഭിക്കും. എന്നാല്‍, ഭാഗികമായി തകര്‍ന്ന വീടുകളുടെ നഷ്‌ടം സര്‍ക്കാര്‍ മാനദണ്ഡപ്രകാരം കണക്കാക്കുമ്പോള്‍ പലര്‍ക്കും കാര്യമായ ധനസഹായം ലഭിക്കില്ല. ഭാഗികമായി തകര്‍ന്ന, കെട്ടുറപ്പുള്ള വീടുകള്‍ക്ക്‌ അരലക്ഷം രൂപയും കെട്ടുറപ്പില്ലാത്ത വീടുകള്‍ക്കു 15,000 രൂപയുമാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. പൂര്‍ണമായി തകര്‍ന്നില്ലെങ്കിലും താമസയോഗ്യമല്ലാത്ത വീടുകളും ഭാഗികനഷ്‌ടക്കണക്കിലാണു സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

ഷാലു മാത്യു

Ads by Google
Friday 12 Oct 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW