Wednesday, December 19, 2018 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.56 AM

മുസ്ലിം സ്‌ത്രീകള്‍ക്കു മസ്‌ജിദുകളില്‍ പ്രവേശനം: ഹര്‍ജി ഹൈക്കോടതി തള്ളി

uploads/news/2018/10/256122/k6.jpg

കൊച്ചി: മുസ്ലിം സ്‌ത്രീകള്‍ക്ക്‌ മസ്‌ജിദുകളില്‍ പ്രവേശനം അനുവദിക്കണമെന്നാശ്യപ്പെട്ടു നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അഖില ഭാരതീയ ഹിന്ദുമഹാസഭ കേരള യൂണിറ്റ്‌ പ്രസിഡന്റ്‌ സ്വാമി ദത്താത്രേയസായി സ്വരൂപാനന്ദയാണു ഹര്‍ജി നല്‍കിയത്‌.
ഹര്‍ജിക്കാരന്‌ ഇത്തരം ആവശ്യമുന്നയിക്കാന്‍ അവകാശമില്ലെന്നു കോടതി ചൂണ്ടിക്കാട്ടിയാണു ഹര്‍ജി തള്ളിയത്‌. ശബരിമല സ്‌ത്രീപ്രവേശനത്തെയും മുസ്ലീം സ്‌ത്രീകളുടെ പള്ളി പ്രവേശനത്തേയും കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും കോടതി വ്യക്‌തമാക്കി.
വിവേചനമുണ്ടെന്ന്‌ മുസ്ലിം സ്‌ത്രീകള്‍ പരാതി ഉന്നയിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരന്‌ ഇക്കാര്യത്തില്‍ അവകാശമില്ലെന്നും കോടതി വ്യക്‌തമാക്കി. സ്‌ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കുന്നില്ലെന്നു തെളിയിക്കാന്‍ ഹര്‍ജിക്കാരനു കഴിഞ്ഞില്ല. വിവേചനമുണ്ടെന്നു തെളിയിക്കാന്‍ ഹര്‍ജിക്കാരനു കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്‌തമാക്കി. മുസ്ലീം സമുദായത്തിലെ ഒരാള്‍ പോലും പരാതി നല്‍കിയിട്ടില്ലെന്നും ഹര്‍ജിക്കാരന്റെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്‌തമാക്കി. പര്‍ദ ധരിക്കാന്‍ മുസ്ലീംസ്‌ത്രീകള്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും കോടതി ഇടപെടണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. വ്യക്‌തിസ്വാതന്ത്ര്യത്തിനും സാമൂഹിക സുരക്ഷയ്‌ക്കും എതിരായ നടപടിയാണിതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Ads by Google
Friday 12 Oct 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW