Tuesday, October 16, 2018 Last Updated 29 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 01.03 AM

'' എല്ലാം അവരുടെ സമ്മതത്തോടെ''

uploads/news/2018/10/256125/s5.jpg

ടൂറിന്‍: സൂപ്പര്‍ ഫുട്‌ബോളര്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോക്കെതിരായ ലൈംഗികാരോപണക്കേസില്‍ നിലപാട്‌ വ്യക്‌തമാക്കി താരത്തിന്റെ അഭിഭാഷകന്‍ പീറ്റര്‍ ക്രിസ്‌റ്റ്യന്‍സണ്‍ രംഗത്ത്‌. അത്‌ അവരുടെ സമ്മതത്തോടു കൂടിയായിരുന്നുവെന്നും പീറ്റര്‍ വ്യക്‌തമാക്കി. ക്രിസ്‌റ്റ്യാനോ നിശബ്‌ദത ഭേദിക്കാന്‍ നിര്‍ബന്ധിതനായെന്നും പീറ്റര്‍ പറഞ്ഞു.
ആരോപണം ഉന്നയിച്ച കാതറിന്‍ മയോര്‍ഗ എന്ന സ്‌ത്രീയുടെ സമ്മതപ്രകാരമാണ്‌ എല്ലാം നടന്നത്‌. അവര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക പീഡനം നടന്നിട്ടില്ല. ക്രിസ്‌റ്റ്യാനോയുടെ നിലപാട്‌ എപ്പോഴും ഇതായിരിക്കുമെന്നും അഭിഭാഷകന്‍ വ്യക്‌തമാക്കി.
മയോര്‍ഗയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ അന്വേഷണം പുനരാരംഭിക്കുകയാണെന്ന്‌ ലാസ്‌ വെഗാസ്‌ പോലീസ്‌ കഴിഞ്ഞാഴ്‌ച്ച വ്യക്‌തമാക്കിയിരുന്നു. ലൈംഗിക പീഡനമെന്നത്‌ ഏറ്റവും വെറുക്കുന്ന കാര്യമാണെന്നും തന്റെ വിശ്വാസത്തിനും കാഴ്‌ചപ്പാടിനുമെല്ലാം എതിരാണെന്നും ക്രിസ്‌റ്റ്യാനോ ഇന്‍സ്‌റ്റഗ്രാം ലൈവിലൂടെ വ്യക്‌തമാക്കിയിരുന്നു.
ക്രിസ്‌റ്റ്യാനോയും അഭിഭാഷകനും ചേര്‍ന്ന്‌ തന്നെ ഒത്തുതീര്‍പ്പ്‌ കരാറില്‍ നിര്‍ബന്ധിച്ച്‌ ഒപ്പു വെപ്പിക്കുകയായിരുന്നുവെന്നാണ്‌ കാതറിന്റെ ആരോപണം. പോര്‍ചുഗലിന്റെയും ഇറ്റാലിയന്‍ ക്ലബിന്റെയും താരമാണു ക്രിസ്‌റ്റ്യാനോ.
യുവന്റസ്‌ താരത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. പോര്‍ചുഗല്‍ പക്ഷേ യൂറോപ്യന്‍ ലീഗിനുള്ള ടീമില്‍നിന്ന്‌ അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. യൂറോപ്യന്‍ ലീഗിലെ അടുത്ത നാല്‌ മത്സരങ്ങളില്‍ നിന്നാണു കോച്ച്‌ ഫെര്‍ണാണ്ടോ സാന്റോസ്‌ അദ്ദേഹത്തെ ഒഴിവാക്കിയത്‌. കളിക്കളത്തില്‍ നൂറു ശതമാനവും സമര്‍പ്പിക്കുന്ന ക്രിസ്‌റ്റ്യാനോയെപ്പോലുള്ള പ്രതിഭകള്‍ക്കെതിരേ ആരോപണങ്ങള്‍ സ്വാഭാവികമാണെന്നാണു യുവന്റസ്‌ ക്ലബ്‌ ട്വീറ്റ്‌ ചെയ്‌തത്‌. പത്തു വര്‍ഷം മുമ്പ്‌ നടന്ന പീഡനത്തില്‍ ഇപ്പോള്‍ പരാതിപ്പെടുന്നതും ന്യായീകരിക്കാനാകില്ല.
2009 ജൂണിലാണ്‌ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ തന്നെ പീഡിപ്പിച്ചു എന്നു കാതറിന്‍ മയോര്‍ഗയാണു പരാതിപ്പെട്ടത്‌. ലാഗ്‌ വെഗാസ്‌ പോലീസ്‌ കേസില്‍ പുനരന്വേഷണം തുടങ്ങിയതു ക്രിസ്‌റ്റ്യാനോയുടെ പ്രതിഛായയ്‌ക്കു കളങ്കമായി.

Ads by Google
Friday 12 Oct 2018 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW