ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയില്‍ നടക്കുന്ന യൂത്ത് ഒളിമ്പിക്സില്‍ ടേബിള്‍ ടെന്നീസ് താരം അര്‍ച്ചനാ ഗിരീഷ് കാമത്തിന്റെ മെഡല്‍ മോഹം പൊലിഞ്ഞു. റൊമാനിയയുടെ ആന്‍ഡ്രിയ ഡ്രാഗോമനിനെതിരേ വെങ്കലപ്പോരാട്ടത്തില്‍ ഇന്ത്യന്‍ താരം തോറ്റു. സ്കോര്‍: 11-8, 13-11, 11-9, 11-5, 11-9.
യൂത്ത് ഒളിമ്പിക്സ് ടേബിള്‍ ടെന്നീസ് സെമി ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് അര്‍ച്ചന. വെങ്കലത്തിനു വേണ്ടിയുള്ള പ്ലേഓഫില്‍ തോറ്റതോടെ ഇന്ത്യന്‍ താരം നാലാം സ്ഥാനത്തായി. ചൈനയുടെ യിങ്ഷാ സണ്‍ ആണ് അര്‍ച്ചനയെ സെമിയില്‍ തോല്‍പ്പിച്ചത്. ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെന്‍ പുരുഷ സിംഗിള്‍സ് ബാഡ്മിന്റണ്‍ സെമിയില്‍ കടന്നു.
ഇന്തോനീഷ്യയുടെ എഹ്സാന്‍ റുംബായെ 21-17, 21-19 എന്ന സ്കോറിനാണു ലക്ഷ്യ സെന്‍ തോല്‍പ്പിച്ചത്. സെമിയില്‍ ജപ്പാന്റെ കൊദായ് നാരായോകയാണ് ഇന്ത്യന്‍ താരത്തെ നേരിടുക. ഇന്ത്യയുടെ അണ്ടര്‍ 18 ഹോക്കി ടീം ഓസ്ട്രേലിയയോടു 4-3 നു പൊരുതിത്തോറ്റിരുന്നു. നായകന് വിവേക് സാഗര്‍ പ്രസാദിന്റെയും ആനന്ദ് ശിവത്തിന്റെയും ഗോളില്‍ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ തോറ്റത്്.