കോട്ടയം: സൗത്ത് സോണ്‍ സംസ്ഥാന സ്കൂള്‍ ഗെയിംസിന്റെ ഒന്നാം ദിവസം 151 പോയിന്റുമായി തിരുവനന്തപുരത്തിന്റെ മുന്നേറ്റം. 25 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 13 സ്വര്‍ണവും മൂന്നു വെള്ളിയും നാലു വെങ്കലവുമായാണു തിരുവനന്തപുരത്തിന്റെ കുതിപ്പ്.
ആറു സ്വര്‍ണവും പത്തു വെള്ളിയും ഏഴു വെങ്കലവുമായി 110 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തും 58 പോയിന്റുമായി കോട്ടയം മൂന്നാം സ്ഥാനത്തുണ്ട്. ഗെയിംസ് ഇന്നു സമാപിക്കും. കോട്ടയം നെഹ്റു സ്റ്റേഡിയം, ഗിരിദീപം, സി.എം.എസ്, എം.ടി. സെമിനാരി, എസ്.എച്ച്.സ്കൂളുകള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, രാമവര്‍മ യൂണിയന് ക്ലബ് എന്നിവിടങ്ങളിലായാണു മത്സരങ്ങള്‍.