Friday, December 14, 2018 Last Updated 25 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 01.03 AM

പന്ത്‌ ഏകദിന ടീമില്‍

uploads/news/2018/10/256129/s2.jpg

ഹൈദരാബാദ്‌: വെസ്‌റ്റിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ്‌ കീപ്പര്‍ ഋഷഭ്‌ പന്തും.
സെലക്‌ടര്‍മാര്‍ മുന്‍ നായകനും വിക്കറ്റ്‌ കീപ്പറുമായ എം.എസ്‌. ധോണിക്കു പകരക്കാരനെ തേടിത്തുടങ്ങിയെന്ന സൂചനയാണു പന്തിനെ ടീമിലെടുത്തതിലൂടെ ലഭിക്കുന്നത്‌. കഴിഞ്ഞ രണ്ട്‌ ടെസ്‌റ്റുകളില്‍ പന്ത്‌ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയുമായി (114, 92) തിളങ്ങിയിരുന്നു. ആദ്യ രണ്ട്‌ ഏകദിനങ്ങള്‍ക്കുള്ള ടീമാണ്‌ പ്രഖ്യാപിച്ചത്‌.
ധോണി ടീമിലുള്ളതിനാല്‍ പന്തിന്റെ ഏകദിന അരങ്ങേറ്റം എന്തുണ്ടാകുമെന്നു വ്യക്‌തമല്ല. വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ്‌ കാര്‍ത്തിക്കിനെ ഒഴിവാക്കി. പന്തിനെ സ്‌പെഷലിസ്‌റ്റ് ബാറ്റ്‌സ്മാനായി കളിപ്പിച്ചേക്കാമെന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്‌.കെ. പ്രസാദ്‌ പറഞ്ഞു.
അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ്‌ വരെ ധോണിയായിരിക്കും വിക്കറ്റ്‌ കീപ്പറെന്നും അദ്ദേഹം പറഞ്ഞു. ഏറെനാളത്തെ ഇടവേളയ്‌ക്കു ശേഷം പേസര്‍ മുഹമ്മദ്‌ ഷമി ഏകദിന ടീമില്‍ തിരിച്ചെത്തി.
മൂന്നാം പേസറുടെ റോളിലേക്കാണു ഷമിയെത്തുന്നതെന്ന്‌ എം.എസ്‌.കെ. പ്രസാദ്‌ പറഞ്ഞു. ഏഷ്യാ കപ്പില്‍നിന്നു വിശ്രമം നല്‍കിയിരുന്ന വിരാട്‌ കോഹ്ലി ടീമില്‍ തിരിച്ചെത്തി.
ഓള്‍റൗണ്ടര്‍ ഹാര്‍ദിക്‌ പാണ്ഡ്യ നവംബര്‍ അവസാനത്തോടെയെ ശാരീരിക ക്ഷമത വീണ്ടെടുക്കുയെന്ന്‌ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വ്യക്‌തമാക്കി. കൈക്കുഴയ്‌ക്കു പരുക്കേറ്റ കേദാര്‍ ജാദവിന്‌ ഏകദിന പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ കളിക്കാനാകില്ല.
ജസ്‌പ്രീത്‌ ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കു വിശ്രമം അനുവദിച്ചപ്പോള്‍ ശാര്‍ദൂല്‍ ഠാക്കൂര്‍, ഖലീല്‍ അഹമ്മദ്‌ എന്നിവരാണു ഷമിക്കൊപ്പം പന്തെറിയാനുണ്ടാകുക. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഏഷ്യ കപ്പില്‍ ഒരു മത്സരത്തില്‍ മാത്രം കളിച്ച മനീഷ്‌ പാണ്ഡേയും സ്‌ഥാനം നിലനിര്‍ത്തി. 21 നാണ്‌ ഒന്നാം ഏകദിനം.
ടീം: വിരാട്‌ കോഹ്ലി (നായകന്‍), രോഹിത്‌ ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, മനീഷ്‌ പാണ്ഡെ, എം.എസ്‌. ധോണി, ഋഷഭ്‌ പന്ത്‌, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹാല്‍, കുല്‍ദീപ്‌ യാദവ്‌, മുഹമ്മദ്‌ ഷമി, ഖലീല്‍ അഹമ്മദ്‌, ശാര്‍ദൂല്‍ ഠാക്കൂര്‍, ലോകേഷ്‌ രാഹുല്‍.

Ads by Google
Friday 12 Oct 2018 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW