Friday, December 14, 2018 Last Updated 3 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 01.03 AM

ശരദിന്‌ ഏഷ്യന്‍ റെക്കോഡ്‌

uploads/news/2018/10/256130/s3.jpg

ജക്കാര്‍ത്ത: ഇന്തോനീഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യയുടെ ശരദ്‌ കുമാര്‍ ഹൈജമ്പില്‍ ഏഷ്യന്‍ റെക്കോഡോടെ സ്വര്‍ണം നേടി.
ടി42/63 വിഭാഗത്തില്‍ 1.90 മീറ്റര്‍ ചാടിയാണു നിലവിലെ ചാമ്പ്യനായ ശരദ്‌ കുമാര്‍ റെക്കോഡ്‌ നേടിയത്‌്. റിയോ പാരാലിമ്പിക്‌സിലെ വെങ്കല ജേതാവ്‌ വരുണ്‍ ഭട്ടി 1.82 മീറ്റര്‍ ചാടി വെള്ളി നേടി. ഭട്ടിയുടെ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണിത്‌. റിയോയില്‍ സ്വര്‍ണ മെഡല്‍ നേടിയ മാരിയപ്പന്‍ തങ്കവേലു 1.67 മീറ്ററുമായി വെങ്കലത്തില്‍ ഒതുങ്ങി. ബിഹാറുകാരനാണു മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ശരദ്‌ കുമാര്‍.
രണ്ടാം വയസില്‍ കാലാവധി കഴിഞ്ഞ പോളിയോ മരുന്നു കഴിച്ചതിനെ തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ ഇടതുകാല്‍ തളര്‍ന്നിരുന്നു. പുരുഷ വിഭാഗം ജാവലിന്‍ ത്രോ എഫ്‌. 46 വിഭാഗത്തില്‍ സുന്ദര്‍ സിങ്‌ ഗുര്‍ജാര്‍ വെള്ളി നേടി. 61.33 മീറ്റര്‍ എറിഞ്ഞായിരുന്നു വെള്ളിത്തിളക്കം ഉറപ്പാക്കിയത്‌. മത്സരത്തിനു മുമ്പ്‌ ഫിന്‍ലന്‍ഡില്‍ 22 ദിവസം പരിശീലിക്കാന്‍ അദ്ദേഹത്തിനായി.
ശ്രീലങ്കയുടെ ദിനേഷ്‌ ഹെറാത്ത്‌ 61.8 മീറ്ററിന്റെ ഏഷ്യന്‍ റെക്കോഡോടെ സ്വര്‍ണം നേടി. ഇന്ത്യയുടെ തന്നെ റിങ്കു വെങ്കലം നേടി. 60.92 മീറ്ററാണു റിങ്കു എറിഞ്ഞത്‌. രണ്ടുവട്ടം പാരാലിമ്പിക്‌സ് സ്വര്‍ണം നേടിയ ദേവേന്ദ്ര ജജാരിയ നാലാംസ്‌ഥാനത്താണു ഫിനിഷ്‌ ചെയ്‌തത്‌. ഈ ഗെയിംസോടെ വിരമിക്കുകയാണെന്നു ജജാരിയ പ്രഖ്യാപിച്ചിരുന്നു. തോളിന്റെ പരുക്ക്‌ വിടാതെ പിന്തുടരുന്നതിനാലാണു വിരമിക്കുന്നതെന്നും ജജാരിയ വ്യക്‌തമാക്കി.

Ads by Google
Friday 12 Oct 2018 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW