Tuesday, October 16, 2018 Last Updated 43 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 01.09 AM

മഹാരാജ അഞ്ചു ദിവസത്തെ പോലീസ്‌ കസ്‌റ്റഡിയില്‍

കൊച്ചി: കോടികളുടെ കൊള്ളപ്പലിശ ഇടപാടില്‍ അറസ്‌റ്റിലായ ചെന്നൈ സ്വദേശി മഹാരാജയെ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി അഞ്ചു ദിവസത്തെ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു. എറണാകുളം സ്വദേശി ഷാഹുല്‍ ഹമീദിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ്‌ കഴിഞ്ഞ ദിവസം മഹാരാജയെ അറസ്‌റ്റ്‌ ചെയ്‌തത്‌. പള്ളുരുത്തി സ്വദേശിയുടെ പരാതിയില്‍ കഴിഞ്ഞ 29നു പള്ളുരുത്തി പോലീസ്‌ ചെന്നൈയില്‍നിന്ന്‌ മഹാരാജയെ സാഹസികമായി പിടികൂടിയിരുന്നു. 10 ദിവസം പോലീസ്‌ കസ്‌റ്റഡിയിലായിരുന്ന മഹാരാജയ്‌ക്ക്‌ കഴിഞ്ഞ ദിവസം തോപ്പുംപടി കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തിലിറങ്ങിയ മഹാരാജയെ സെന്‍ട്രല്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.

Ads by Google
Friday 12 Oct 2018 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW