Tuesday, October 16, 2018 Last Updated 44 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 01.09 AM

10 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി പിടിയില്‍

പട്ടാമ്പി: കൊപ്പത്തു കാറില്‍ കടത്താന്‍ ശ്രമിച്ച 10 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. പെരിന്തല്‍മണ്ണ സ്വദേശികളായ പുതുകുടി വീട്ടില്‍ മുജീബ്‌ റഹ്‌മാന്‍ (40), അറഫാ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മച്ചീന്ദ്രന്‍ (34) എന്നിവരെ കൊപ്പം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. രേഖകളില്ലാതെ കോയമ്പത്തൂരില്‍നിന്നു പാലക്കാട്‌, ഒറ്റപ്പാലം, ചെര്‍പ്പുളശേരി വഴി പേരിന്തല്‍മണ്ണയിലേക്കു കടത്തുകയായിരുന്നു. പാലക്കാട്‌ ജില്ലാ പോലീസ്‌ മേധാവി ദേബേഷ്‌ കുമാര്‍ ബെഹ്‌റയ്‌ക്ക്‌ ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന്‌ 11:30 നു കുലുക്കല്ലുര്‍ റെയില്‍വേ ഗേറ്റിനു സമീപം നടത്തിയ പരിശോധനയിലാണു പണം പിടികൂടിയത്‌. കാറിന്റെ പിന്‍ സീറ്റിനു താഴെ കാര്‍പ്പെറ്റിനു താഴെയാണ്‌ പണം ഒളിപ്പിച്ചിരുന്നത്‌.

Ads by Google
Friday 12 Oct 2018 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW