Tuesday, October 16, 2018 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 01.09 AM

പണമിടപാടുകാരന്റെ കൊലപാതകം: പോലീസിനെ വട്ടംകറക്കി മുഖ്യപ്രതി

കടുത്തുരുത്തി: കുറുപ്പന്തറയില്‍ സ്വകാര്യ പണമിടപാടുകാരനായിരുന്ന സ്‌റ്റീഫന്‍ പത്രോസിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസിനെ വെട്ടിച്ചു നാടുചുറ്റുന്നുതായി വിവരം.
സംഭവശേഷം മുങ്ങിയ നാട്ടുകാരനായ പ്രതി സേലം, കോയമ്പത്തൂര്‍, ചെന്നൈ തുടങ്ങിയ സ്‌ഥലങ്ങളില്‍ എത്തിയതായി പോലീസിന്‌ സൂചന കിട്ടി. മൊട്ടയടിച്ചു രൂപംമാറ്റിയാണു പ്രതിയുടെ സഞ്ചാരമെന്നും പോലീസ്‌ തിരിച്ചറിഞ്ഞു. റെയില്‍വേ സ്‌റ്റേഷനുകളിലെ സിസി.ടിവി ക്യാമറകളില്‍ നിന്നും ഇതുസംബന്ധിച്ച തെളിവു ലഭിച്ചിട്ടുണ്ട്‌. എന്നാല്‍, പോലീസ്‌ എത്തുമ്പോഴേക്കും ഇയാള്‍ കടന്നുകളയുകയാണ്‌. പ്രതി തനിച്ചാണെന്നും കരുതുന്നു. ഇയാള്‍ എത്തിയ സ്‌ഥലങ്ങളെക്കുറിച്ചു പലപ്പോഴും വിവരങ്ങള്‍ ലഭിക്കുന്നത്‌ മണിക്കൂറുകള്‍ കഴിഞ്ഞാണ്‌. ഒരു സ്‌ഥലത്തും സ്‌ഥിരമായി തങ്ങുന്നില്ല. ഇയാള്‍ തമിഴ്‌നാട്‌ വിടാനുള്ള സാധ്യതയും പോലീസ്‌ തള്ളിക്കളയുന്നില്ല. തമിഴ്‌നാട്ടിലെ വിവിധ സ്‌ഥലങ്ങളില്‍ പ്രതിക്കു ക്രിമിനല്‍ പശ്‌ചാത്തലമുള്ള സുഹൃത്തുക്കളുണ്ട്‌. ഇവരുടെ സഹായം ലഭിക്കുന്നതായും പോലീസ്‌ സംശയിക്കുന്നു. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ കൃത്യമായ സ്‌ഥലം കണ്ടുപിടിക്കാനും കഴിഞ്ഞിട്ടില്ല.

Ads by Google
Friday 12 Oct 2018 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW