Saturday, February 16, 2019 Last Updated 12 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 01.10 AM

ഝാര്‍ഖണ്ഡ്‌ ബാലികയ്‌ക്ക് പീഡനം: യുവാവിനെ തെരയുന്നു

uploads/news/2018/10/256136/c6.jpg

അടിമാലി: 16 കാരിയായ ഝാര്‍ഖണ്ഡ്‌ സ്വദേശിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവിനായി അന്വേഷണം ഊര്‍ജിതമാക്കി. കല്ലാറ്റിലെ എസ്‌റ്റേറ്റില്‍ താമസിച്ചു ജോലി നോക്കിയിരുന്ന കുടുംബത്തിലെ പെണ്‍കുട്ടിയാണ്‌ പീഡനത്തിനിരയായത്‌. എസ്‌റ്റേറ്റില്‍ കുടുംബസമേതം താമസിക്കുന്ന സഹോദരന്റെ കുഞ്ഞിനെ പരിപാലിക്കുന്നതിനാണ്‌ പെണ്‍കുട്ടി ഇടുക്കിയിലെത്തിയത്‌. ഇന്നലെ പനിയും ശാരീരിക അസ്വസ്‌ഥതയും മൂലം താലൂക്ക്‌ ആശുപത്രിയില്‍ പെണ്‍കുട്ടിയെ എത്തിച്ചിരുന്നു.
പരിശോധനക്കിടെയാണ്‌ പെണ്‍കുട്ടി ഒന്നര മാസം ഗര്‍ഭിണിയാണെന്ന്‌ ഡോക്‌ടര്‍ കണ്ടെത്തിയത്‌. 16 വയസെന്ന്‌ പെണ്‍കുട്ടി പറഞ്ഞതോടെ ആശുപത്രി അധികൃതര്‍ സംഭവം പോലീസില്‍ അറിയിച്ചു. സബ്‌ ഇന്‍സ്‌പെക്‌ടര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ പോക്‌സോ വകുപ്പ്‌ പ്രകാരം കേസെടുത്തു. ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരും ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
അടിമാലി ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റും പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്തു. ജാര്‍ഖണ്ഡില്‍ പെണ്‍കുട്ടിയുടെ ഗ്രാമവാസിയായ യുവാവാണ്‌ തന്നെ പീഡിപ്പിച്ചതെന്നും ഇയാള്‍ കട്ടപ്പന മേഖലയില്‍ ജോലി ചെയ്യുകയാണെന്നും പെണ്‍കുട്ടി പറയുന്നു. ഗോപാല്‍ എന്നാണ്‌ യുവാവിന്റെ പേരെന്നും ഞായറാഴ്‌ച ദിവസങ്ങളില്‍ സഹോദരനും കുടുംബാംഗങ്ങളും സ്‌ഥലത്തില്ലാത്തപ്പോള്‍ കല്ലാറ്റിലെ വീട്ടില്‍ ഇയാള്‍ എത്താറുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടി കേരളത്തിലേക്കു വന്നപ്പോള്‍ പിന്‍തുടര്‍ന്നു വന്നതാകാം യുവാവെന്ന നിഗമനത്തിലാണ്‌ പോലീസ്‌. ഇന്നലെ രാത്രിയോടെ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

Ads by Google
Friday 12 Oct 2018 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW