Monday, October 15, 2018 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 01.10 AM

നിലമ്പൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട: ഒരു കോടി 34 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയില്‍

uploads/news/2018/10/256138/c4.jpg

നിലമ്പൂര്‍: നിലമ്പൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട. ഒരു കോടി 34 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ നിലമ്പൂര്‍ പോലീസിന്റെ പിടിയിലായി. ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡോറിലുള്ള രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം ഉണ്ടായിരുന്നത്‌. മഞ്ചേരി വള്ളുവമ്പ്രം പാലേക്കോട്‌ വീട്ടില്‍ അന്‍വര്‍ ഷഹാദ്‌ (32), ഉള്ളാട്ടു പറമ്പില്‍ റിയാസ്‌ ബാബു(26) എന്നിവരാണ്‌ പിടിയിലായത്‌. 500 രൂപ നോട്ടുകളായാണ്‌ ഇത്രയും തുക പ്രതികള്‍ കൊണ്ടു വന്നിരുന്നത്‌. രഹസ്യ വിവരത്തെ തുടര്‍ന്ന്‌ വ്യാഴാഴ്‌ച രാവിലെ എട്ടോടെ നിലമ്പൂര്‍ പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ വെച്ചാണ്‌ ഇവരുടെ വാഹനം പോലീസ്‌ തടയുന്നത്‌. എടവണ്ണ സ്വദേശിയുടെ മാരുതി റിറ്റ്‌സ്‌ വാഹനം വാടകക്കെടുത്താണ്‌ ഇവര്‍ പണം കൊണ്ടുവന്നിരുന്നത്‌. ബാംഗ്ലൂരില്‍ നിന്നും കൊണ്ടു വന്ന്‌ മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായാണ്‌ കൊണ്ടുവന്നതെന്ന്‌ പ്രതികള്‍ മൊഴി നല്‌കിയിട്ടുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. പിടിയിലായവര്‍ കരിയര്‍മാര്‍ മാത്രമാണെന്നും നേരത്തെയും ഇത്തരത്തില്‍ ഇവര്‍ കുഴല്‍പ്പണമെത്തിച്ചിട്ടുണ്ടെന്നും പെരിന്തല്‍മണ്ണ ഡി.വൈ.എസ്‌.പി എം.പി മോഹനചന്ദ്രന്‍ പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ്‌, ഇന്‍കംടാക്‌സ്‌ വിഭാഗങ്ങള്‍ പണം സംബന്ധിച്ച്‌ തുടരനേ്വഷണം നടത്തി നടപടികള്‍ സ്വീകരിക്കു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 30 കോടി രൂപയുടെ കുഴല്‍പ്പണവും അനധികൃതമായി കടത്തിയ 13 കിലോഗ്രാം സ്വര്‍ണ്ണവും ജില്ലയില്‍ പോലീസ്‌ പിടികൂടിയിട്ടുണ്ടെന്നും പോലീസ്‌ പറഞ്ഞു. ജില്ലാ പോലീസ്‌ മേധാവി പ്രതീഷ്‌ കുമാര്‍ ഐ.പി.എസ്സിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന്‌ പെരിന്തല്‍മണ്ണ ഡി.വൈ.എസ്‌.പി എം.പി.മോഹനചന്ദ്രന്റെ നിര്‍ദേശ പ്രകാരം നിലമ്പൂര്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.എം.ബിജു, എസ്‌.ഐ ജയപ്രകാശ്‌, വനിത എസ്‌.ഐ റസിയ ബംഗാളത്ത, എ.എസ്‌.ഐ മോഹന്‍ദാസ്‌, സി.പി.ഓ മാരായ പ്രദീപ്‌, മാത്യൂസ്‌, സുരേഷ്‌ബാബു, സര്‍ജാസ്‌, ജയരാജ്‌, നൗഷാദ്‌, ഗിരീഷ്‌, റഹിയാനത്ത്‌, ഫില്‍സര്‍ എന്നിവരാണ്‌ പ്രതികളെ പിടികൂടിയത്‌.

Ads by Google
Friday 12 Oct 2018 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW