Wednesday, December 19, 2018 Last Updated 7 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 01.24 AM

തൊണ്ടിവാഹനങ്ങളുടെ ശല്യം തീരട്ടെ

uploads/news/2018/10/256149/editorial.jpg

പോലീസ്‌ കേസന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സമയത്തു തിരികെ നല്‍കാനാവാതെ വെറുതേ കിടന്നു നശിക്കുന്നത്‌ തടയാനായി ആഭ്യന്തരവകുപ്പ്‌ പുറത്തിറക്കിയ ഉത്തരവ്‌ പലവിധത്തില്‍ നാടിനു നല്ലതാണ്‌. കേസുകളില്‍ പെട്ട തൊണ്ടി വാഹങ്ങള്‍ നടപടിക്രമങ്ങള്‍ വൈകുന്നതു മൂലം വെറുതേ കിടന്നു നശിക്കാതെ ഉടമസ്‌ഥര്‍ക്ക്‌ തിരികെ നല്‍കാനാണ്‌ സര്‍ക്കാര്‍ തീരുമാനം. പോലീസും മറ്റു വകുപ്പുകളും പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ഉടമകള്‍ വിട്ടു നല്‍കുകയോ കണ്ടുകെട്ടി ലേലത്തില്‍ വില്‍ക്കുകയോ ചെയ്യാനാണ്‌ തീരുമാനം. ഇങ്ങനെ പിടിച്ചെടുക്കപ്പെട്ടിട്ടുള്ള വാഹങ്ങളുടെ പട്ടിക ഡിസംബര്‍ 31-നകം കോടതിയില്‍ ഹാജരാക്കണം. ഹാജരാക്കാന്‍ കഴിയാത്ത വാഹങ്ങളുടെ ഫോട്ടോകള്‍ വിശദമായ റിപ്പോര്‍ട്ട്‌ സഹിതം നല്‍കണം. തൊണ്ടി വാഹനങ്ങള്‍ കേസിന്റെ വിചാരണ വേളയില്‍ ഹാജരാക്കേണ്ടതില്ല.
പിടിച്ചെടുത്ത വാഹനങ്ങള്‍ കോടതി നിര്‍ദേശമില്ലെങ്കില്‍ സൂക്ഷിക്കേണ്ടതില്ലെന്ന സുപ്രിം കോടതിയുടെ നിര്‍ദേശമനുസരിച്ചാണ്‌ ഈ ഉത്തരവ്‌. വാഹനം വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടാല്‍ രണ്ടുമാസത്തിനകം വിശദമായ വിവരശേഖരണത്തിനും രേഖപ്പെടുത്തലിനും ശേഷം ഉടമയ്‌ക്ക്‌ വിട്ടുകൊടുക്കാം എന്നതാണ്‌ തീരുമാനം. വാഹനം ലേലം ചെയ്യാനാണ്‌ കോടതി ഉത്തരവിടുന്നതെങ്കില്‍ രണ്ടു മാസത്തിനകം ഇ-ലേല നടപടികള്‍ പൂര്‍ത്തിയാക്കി ആറുമാസത്തിനകം ലേലം ചെയ്യണം. കോടതി എതിര്‍ക്കുന്നില്ലെങ്കില്‍ വാഹനം വില്‍ക്കാന്‍ പോലും ഉടമയ്‌ക്ക്‌ സാധിക്കും. ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങളും കോടതി ഉത്തരവനുസരിച്ച്‌ കണ്ടുകെട്ടി ലേലം ചെയ്യും. വാഹനങ്ങളുടെ മൂല്യനിര്‍ണയത്തിന്‌ ജില്ലാ കലക്‌ടറും പോലീസ്‌ സൂപ്രണ്ടും അംഗങ്ങളായ കമ്മിറ്റി രൂപീകരിക്കണമെന്നും നിര്‍ദേശമുണ്ട്‌. ഇവര്‍ നിശ്‌ചയിക്കുന്ന വിലയ്‌ക്ക്‌ വാഹനം വില്‍ക്കാനായില്ലെങ്കില്‍ ഇരുമ്പ്‌ വില നിശ്‌ചയിച്ചും വാഹനം വില്‍ക്കാമെന്നതാണ്‌ ഉത്തരവിലെ ഒരു പ്രധാന വ്യവസ്‌ഥ.

കേരളത്തിലങ്ങോളമിങ്ങോളം സര്‍ക്കാര്‍ ഓഫീസുകളുടെയും കോടതികളുടെയും പോലീസ്‌ സ്‌റ്റേഷനുകളുടെയും വളപ്പുകളില്‍ അനേകം വാഹനങ്ങളാണ്‌ കിടന്നു നശിക്കുന്നത്‌. അതീവ ഗുരുതരമായ കേസുകളില്‍ പെടുന്നതു മുതല്‍ ലഘുവായ കേസുകളില്‍ പെടുന്ന വാഹനങ്ങള്‍ വരെ ഇങ്ങനെ കിടക്കുന്നു. കോടിക്കണക്കിനു രൂപയുടെ മുതലാണ്‌ ഇങ്ങനെ കിടന്നു നശിക്കുന്നത്‌. അതുണ്ടാക്കുന്ന അസൗകര്യവും പാരിസ്‌ഥിതിക സാമൂഹ്യ പ്രശ്‌നങ്ങളും വേറെ. ഇതിനൊക്കെ പുതിയ തീരുമാനം പരിഹാരമാവും. എന്നാല്‍, ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയവുമാണിത്‌. ഇത്തരം വാഹനങ്ങള്‍ കടത്തിക്കൊണ്ടു പോകാനും ചുളുവിലയ്‌ക്ക്‌ കൈക്കലാക്കാനും വലിയതോതില്‍ ശ്രമമുണ്ടാകാനിടയുണ്ട്‌. അതൊക്കെ മുന്നില്‍ കണ്ടുകൊണ്ടുള്ള നടപടികളാണ്‌ വേണ്ടത്‌. ഫലപ്രദമായി നടപ്പാക്കിയാല്‍ സൗകര്യപ്രദവും സര്‍ക്കാരിന്‌ സാമ്പത്തിക നേട്ടമുണ്ടാക്കുന്നതുമാവും ഈ തീരുമാനം.

Ads by Google
Friday 12 Oct 2018 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW