Wednesday, December 19, 2018 Last Updated 9 Min 22 Sec ago English Edition
Todays E paper
Ads by Google
ജിനേഷ് പൂനത്ത്
Friday 12 Oct 2018 07.31 AM

വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എഡിറ്റേഴ്സ് ഗില്‍ഡിന്റെ പിന്തുണ; വിദേശസന്ദര്‍ശനം വെട്ടിച്ചുരുക്കി അക്ബര്‍ ഇന്നു ഡല്‍ഹിയിലെത്തും

uploads/news/2018/10/256151/MJ-akbar.jpg

ന്യൂഡല്‍ഹി: െലെംഗീകാതിക്രമങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്ന മീടു ക്യാമ്പയിനിലൂടെ ആരോപണവിധേയനായ കേന്ദ്രമന്ത്രി എം.ജെ. അക്ബര്‍ രാജിവച്ചേക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ എം.ജെ. അക്ബറിനെതിരേ മാധ്യമപ്രവര്‍ത്തകരുടെ വെളിപ്പെടുത്തലുകള്‍ ശക്തമായതോടെയാണ് രാജിക്ക് സമ്മര്‍ദമേറിയത്.

െനെജീരിയന്‍ ബിസിനസ് സംരംഭവുമായി ബന്ധപ്പെട്ട സന്ദര്‍ശനത്തിലുള്ള അക്ബറിനെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മടക്കിവിളിച്ചു. ഷെഡ്യൂള്‍ പ്രകാരം അടുത്തയാഴ്ചയാണ് മടങ്ങിയെത്തേണ്ടതെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ച് അക്ബര്‍ ഇന്നു രാവിലെ ഡല്‍ഹിയിലെത്തും.

സര്‍ക്കാര്‍ അക്ബറിനോടു വിശദീകരണം തേടും. മറുപടി തൃപ്തികരമല്ലെങ്കില്‍ രാജിയാവശ്യപ്പെടുമെന്ന് ബി.ജെ.പി. വൃത്തങ്ങള്‍ പറഞ്ഞു. വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അക്ബറിനെതിരേ എവിടെയും കേസില്ലെന്നും ഇതൊരു സദാചാരപ്രശ്‌നം മാത്രമാണെന്നും ബി.ജെ.പി. ചൂണ്ടിക്കാട്ടുന്നു. നേരത്തെ പത്രത്തില്‍ എഡിറ്ററായിരിക്കെയുള്ള കാലയളവിലാണ് ആരോപണവുമായി ബന്ധപ്പെട്ട സംഭവം ഉണ്ടായതെന്നും ബി.ജെ.പി. നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പുകളും െവെകാതെ പൊതുതെരഞ്ഞെടുപ്പും അടുത്തിരിക്കെ മാധ്യമപ്രവര്‍ത്തകര്‍തന്നെ െലെംഗിക ആരോപണം ഉന്നയിച്ച വ്യക്തി മന്ത്രിസഭയില്‍ തുടരുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പിക്കുമെന്നും പാര്‍ട്ടി കരുതുന്നു.

ഇക്കാര്യത്തില്‍ അക്ബര്‍ തന്നെ തീരുമാനമെടുക്കട്ടെയെന്ന നിലപാടിലാണ് ബി.ജെ.പി നേതൃത്വം. അതേസമയം പാര്‍ട്ടിക്കുള്ളില്‍തന്നെ അക്ബര്‍ രാജിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണം വേണമെന്ന് കേന്ദ്രശിശുക്ഷേമമന്ത്രി മനേകാ ഗാന്ധിയും അക്ബര്‍ രാജിവയ്ക്കണമെന്ന് ബി.ജെ.പി. നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ റീത്ത ബഹുഗുണ ജോഷിയും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ മന്ത്രി എം.ജെ. അക്ബര്‍ പ്രതികരിക്കണമെന്നു കേന്ദ്ര ടെക്‌സ്‌െറ്റെല്‍സ് മന്ത്രി സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.

നേരത്തെ ടെലഗ്രാഫ് പത്രത്തില്‍ എഡിറ്ററായിരിക്കെ ജോലിക്കായുള്ള അഭിമുഖത്തിനെത്തിയ തന്നോട് അക്ബര്‍ മോശമായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തലോടെയാണ് അദ്ദേഹം പ്രതിരോധത്തിലായത്. ഇതിനു പിന്നാലെ അക്ബര്‍ ജോലിചെയ്ത വിവിധ മാധ്യസ്ഥാപനങ്ങളിലെ ആറുവനിതാജീവനക്കാര്‍ കൂടി െലെംഗികഅതിക്രമ പരാതി സാമൂഹികമാധ്യമങ്ങളിലൂടെഉന്നയിച്ചതോടെയാണ് കുരുക്ക് മുറുകിയത്. അക്ബര്‍ എത്രയും വേഗം രാജിവയ്ക്കണമെന്നു സി.പി.എം. പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.

െലെംഗിക അതിക്രമങ്ങള്‍ തുറന്നുപറയുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കു എല്ലാവിധ പിന്തുണയും നല്‍കുമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പറഞ്ഞു. പുരുഷസഹപ്രവര്‍ത്തകരില്‍ നിന്നുണ്ടായ അതിക്രമങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണം. തൊഴിലിടത്തില്‍ സ്ത്രീകള്‍ െലെംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുന്നത് അപലനീയമാണെന്നും അക്കാര്യങ്ങള്‍ തുറന്നുപറയുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കുന്നുവെന്നും എഡിറ്റേഴ്‌സ ്ഗില്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.

Ads by Google
ജിനേഷ് പൂനത്ത്
Friday 12 Oct 2018 07.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW