പാലക്കാട് :കാശ്മീര്‍ കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രതിക്ക് പിഴശിക്ഷ വിധിച്ചു.
മണ്ണാര്‍കാട് സ്വദേശി നൗഫലിനാണ് മജിസ്ട്രേറ്റ് കോടതി 20,200 രൂപ പിഴശിക്ഷ വിധിച്ചത്.
സോഷ്യല്‍ മീഡിയയിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ ഇതാദ്യമായാണ് കോടതി ശിക്ഷ വിധിക്കുന്നത്. കാശ്മീരില്‍ കത്വ സ്വദേശിയായ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഈ വര്‍ഷം ഏപ്രില്‍ പതിനാറിനാണ് സംസ്ഥാനത്ത് അപ്രതീക്ഷിത ഹര്‍ത്താല്‍ അരങ്ങറിയത്. സംഭവത്തെ തുടര്‍ന്ന് 47 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
നിയമ വിരുദ്ധമായ സംഘംചേരല്‍ ഉള്‍പ്പടെയുള്ള 143,147,283,149 വകുപ്പുകള്‍ ചുമത്തിയാണ് പ്രിതിക്കു ശിക്ഷവിധിച്ചത്. കുറ്റം സമ്മതിച്ചതോടെയാണ് നൗഫലിനെതിരെ വിധി വന്നത്. കേസിലെ ബാക്കി 46 പേരുടെ വിചാരണ തുടരുകയാണ്.