Tuesday, October 16, 2018 Last Updated 29 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 08.19 AM

ധാക്കയില്‍ ഒരുങ്ങുന്നത് 100 ചാവേറുകള്‍, ലക്ഷ്യം പശ്ചിമബംഗാളില്‍ ആക്രമണം ; ഭീകരസംഘടനകളുമായി പാക് നയതന്ത്രജ്ഞര്‍ ധാരണ ഉണ്ടാക്കി?

uploads/news/2018/10/256158/bangladesh.jpg

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ചാവേര്‍ആക്രമണം ലക്ഷ്യമിട്ട് ബംഗ്‌ളാദേശിലെ പാക് ഹൈക്കമ്മീഷണര്‍ ഭീകരസംഘടനകളുമായി കൂടിക്കാഴ്ച നടത്തുകയും ധാരണ ഉണ്ടാക്കുകയും ചെയ്യുന്നതായി ആരോപണം. നയതന്ത്ര ഉദ്യോഗസ്ഥനെന്ന വ്യാജേനെ എത്തുന്ന ഐഎസ്‌ഐ ഏജന്റുമാരാണ് ഭീകരരുമായി കൂടിക്കാഴ്ച നടത്തുന്നത്. ബംഗ്‌ളാദേശിലും വ്യാപക ആക്രമണം നടത്താന്‍ പദ്ധതിയുണ്ട്.

പശ്ചിമബംഗാളില്‍ ആക്രമണം നടത്തുക ലക്ഷ്യമിട്ട് 100 ലധികം ചാവേറുകളെ ഉണ്ടാക്കിയെടുക്കുന്നതിനായി ഭീകരരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു. പരിശീലനത്തിന് ശേഷം ഇവരെ ഇന്ത്യയിലേക്ക് അയയ്ക്കാനാണ് പദ്ധതി. ഇന്ത്യാവിരുദ്ധതയ്ക്ക് പുറമേ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പാക് ഹൈക്കമ്മീഷണറെ ബംഗ്‌ളാദേശ് സംശയിക്കുന്നുണ്ട്. ധാക്കയില്‍ പ്രചരിക്കുന്ന ഇന്ത്യന്‍ കറന്‍സിയുടെ കള്ളനോട്ടിന് പിന്നിലും ധാക്കയിലെ പാക് ഹൈക്കമ്മീഷനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ബംഗ്‌ളാദേശില്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ഭീകരസംഘടനകള്‍ അണിയറയില്‍ നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ ഭീകരാക്രമണം നടത്താന്‍ ജമാ അത്തുല്‍ മുജാഹിദ്ദീന്‍ പദ്ധതിയിടുന്നതായിട്ടും വിവരമുണ്ട്. ഷേക്ക് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാരിന്റെ കാലാവധി അടുത്ത ജനുവരിയോടെ പൂര്‍ത്തിയാകും. പാകിസ്ഥാന്‍ പുതിയതായി നിയമിച്ച ഹൈക്കമ്മീഷനെ അംഗീകരിക്കാന്‍ ബംഗ്‌ളദേശ് വിമുഖത് കാട്ടിയത് അടുത്തിടെ വാര്‍ത്തയായിരുന്നു.

Ads by Google
Friday 12 Oct 2018 08.19 AM
Ads by Google
Loading...
TRENDING NOW