Monday, October 15, 2018 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 08.34 AM

ഹിസ്ബുള്‍ ഭീകരന്‍ മന്നാന്‍ ബഷീര്‍ വാനിയെ സൈന്യം ഏറ്റുമുട്ടലില്‍ കൊന്നു; ദുഖം രേഖപ്പെടുത്തി മുന്‍മുഖ്യമന്ത്രി, കശ്മീരില്‍ ഇന്ന് ബന്ദ്

Aligarh Muslim University

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ഹന്ദ്‌വാരയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. മന്നാന്‍ ബഷീര്‍ വാനിയും കൂട്ടാളിയുമാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഭീകരന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിഘടനവാദി നേതാക്കള്‍ വെള്ളിയാഴ്ച്ച ദിവസം ബന്ദിന് ആഹ്വാനം ചെയ്തു. മുന്‍ കശ്മീരി മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി ഭീകരന്റെ കൊലപാതകത്തില്‍ ഖേദം രേഖപ്പെടുത്തിയതും ശ്രദ്ധേയമായി.

അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ ജിയോളജിയില്‍ ഗവേഷണം നടത്തുന്നതിനിടെയായിരുന്നു മനാന്‍ ബഷീര്‍ വാനി ഭീകരപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. ചുരുക്കം സമയം കൊണ്ട് തന്നെ താഴ്‌വരയിലെ തലയ്ക്ക് വിലയുള്ള ഭീകരനായി മാറുകയായിരുന്നു.

മികച്ച പഠന നിലവാരം കാഴ്ചവച്ചിരുന്ന വാനിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം നടന്നത് താഴ്‌വരയിലെ സൈനിക സ്‌കൂളിലായിരുന്നു. എന്‍സിസിയില്‍ അടക്കം പരിശീലനം നേടിയ വാനി അലിഗഡ് യൂണിവേഴസിറ്റിയിലെ മിടുക്കനായ വിദ്യാര്‍ത്ഥിയായിപെട്ടന്നുതന്നെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍, തെക്കന്‍ കശ്മീരിലെ ചിലര്‍ സര്‍വകലാശാലയില്‍ പഠിക്കാനെത്തിയതോടെയാണ് കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു. പിന്നീട് പഠനം ഉപേക്ഷിച്ച് ഹിസ്ബുളിന്റെ കമാന്‍ഡറാകുകയായിരുന്നു.

അച്ഛന്‍ ബഷീര്‍ വാനിയോട് വളരെയധികം അടുപ്പമുണ്ടായിരുന്നു മനാന്‍. അതുകൊണ്ട് തന്നെ മനാനെ തിരികെയെത്തിക്കാന്‍ അച്ഛന്‍ വഴിയും ബന്ധുക്കള്‍ വഴിയും സൈന്യം പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും ഫലമുണ്ടാകാതെ വരികയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ നടത്തി സൈന്യം വാനിയെ വധിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW