Monday, October 22, 2018 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 08.45 AM

നടി സംവിധായകന്റെ മുഖത്തടിക്കുന്ന വീഡിയോ പുറത്ത്; ആമിര്‍ഖാന്‍ ചിത്രത്തില്‍ നിന്നും പിന്മാറി

aamir khan

പ്രമുഖരും വിവാഹത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ബോളീവുഡിലെ പല പ്രമുഖരുടെയും മുഖംമൂടി പിച്ചിചീന്തപ്പെട്ട് കഴിഞ്ഞു. ഒടുവിലായ പുറത്തുവരുന്ന വാര്‍ത്ത സുഭാഷ് കപൂറിനെ കുറിച്ചുള്ളതാണ്. 2014ല്‍ നടി ഗീതിക ത്യാഗി പുറത്തുവിട്ട ഒരു വീഡിയോയാണ് സംഭാഷിനെ വെട്ടിലാക്കിയത്. സുഭാഷ് കപൂര്‍ നടത്തിയ ലൈംഗികാതിക്രമത്തെ അദ്ദേഹത്തിന്റെ ഭാര്യയുടെ സാന്നിധ്യത്തില്‍ ഗിതിക ത്യാഗി ചോദ്യം ചെയ്യുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

സുഭാഷ് കുറ്റ സമ്മതം നടത്തുന്നതും ഗീതിക സുഭാഷിന്റെ മുഖത്തടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീണ്ടും മീടു വിവാദം ചര്‍ച്ചയായതോടെ വീഡിയോയും ചര്‍ച്ചയായിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് സുഭാഷിന്റെ പുതിയ ചിത്രത്തില്‍ നിന്നും ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും പിന്മാറി. മൊഗുള്‍ എന്ന പേരില്‍ ആരംഭിക്കാനിരുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളായിരുന്നു ആമിറും ഭാര്യയും. സുഭാഷ് കപൂറിനെ സംവിധായക സ്ഥാനത്തു നിന്നും മാറ്റിയെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഭൂഷന്‍ കുമാര്‍ പറഞ്ഞു.

ലൈംഗികാതിക്രമങ്ങളെ അപലപിക്കുന്നു, ആരോപണവിധേയര്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നില്ല. തങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോ കോടതിയോ അല്ലെന്നും പരാതി നിയമവഴിയില്‍ നീങ്ങുന്ന സാഹചര്യത്തില്‍ കുറ്റം തെളിയുന്നത് വരെ സിനിമയില്‍ നിന്നും മാറിനില്‍ക്കുകയാണെന്നും ആമിറും കിരണും പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

മീടൂ ക്യാംപെയിന്‍ ബോളിവുഡിന് ആത്മ പരിശോധനയ്ക്കുള്ള അവസരമാണെന്ന് ആമിര്‍ പറയുന്നു. സിനിമ ലോകത്തെ സുരക്ഷിതവും സന്തോഷപ്രദവുമാക്കി തീര്‍ക്കാന്‍ ആര്‍ട്ടിസ്റ്റുകള്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ആമിര്‍ പറയുന്നു. എന്നാല്‍ ആമിറിനോടും കിരണ്‍ റാവുവിനോടും ബഹുമാനമുണ്ടെന്നും അവരുടെ തീരുമാനം മനസ്സിലാക്കാവുന്നതാണെന്നും സുഭാഷ് കപൂര്‍ മറുപടിയായി പറഞ്ഞു. 'ഇത് കോടതിയില്‍ ഇരിക്കുന്ന കേസ് ആണ്. കോടതിയില്‍ എന്റെ നിരപരാധിത്വം തെളിയിക്കണം..' സുഭാഷ് പറയുന്നു.

Ads by Google
Friday 12 Oct 2018 08.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW