Wednesday, February 20, 2019 Last Updated 40 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 09.16 AM

ഡാന്‍സ് പഠിപ്പിക്കാനെന്ന് പറഞ്ഞ് നാനാപടേക്കര്‍ എല്ലാരും കാണ്‍കെ കയറിപ്പിടിക്കും ; ഒത്താശ ചെയ്ത് നിര്‍മ്മാതാവും സംവിധായകനും ഇഴുകിച്ചേരാന്‍ നിര്‍ബ്ബന്ധിച്ചു ; തനുശ്രീദത്തയുടെ പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍

uploads/news/2018/10/256163/thanusreedutha.jpg

മുംബൈ: ബോളിവുഡ് നടന്‍ നാനാ പടേക്കറില്‍ നിന്നും പീഡനം നേരിട്ടെന്ന നടി തനുശ്രീദത്തയുടെ ആരോപണത്തില്‍ അന്ന് നടിയുടെ പരാതി റജിസ്റ്റര്‍ ചെയ്യാന്‍ മടി കാട്ടിയ പോലീസുകാരും കുടുങ്ങും. മുംബൈ പോലീസില്‍ വ്യാഴാഴ്ച ഇവര്‍ സമര്‍പ്പിച്ച പരാതിയില്‍ താന്‍ നേരിട്ട പീഡനത്തെക്കുറിച്ച് വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ അനേകം വമ്പന്മാരെ പിടിച്ചുലച്ച മീ ടൂ ക്യാമ്പയിന്റെ തുടക്കക്കാരി തനുശ്രീദത്തയുടെ പരാതി 2008 ല്‍ റജിസ്റ്റര്‍ ചെയ്യാന്‍ മടിച്ച പോലീസുകാര്‍ക്കെതിരേ ബോംബേ ഹൈക്കോടതിയെ സമീപിക്കുകയാണ് നടി. നടിയുടെ പരാതിയില്‍ മുംബൈ പോലീസ് നാനാ പടേക്കര്‍ക്കെതിരേ ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്.

പരാതിയുമായി ആദ്യം സംവിധായകനെയും നിര്‍മ്മാതാവിനെയും പിന്നീട് നടീനടന്മാരുടെ സംഘടനയേയും സമീപിച്ചെങ്കിലും ആരും നടിയെ സഹായിച്ചില്ല. 2008 ല്‍ 'ഹോണ്‍ ഓകെ പ്‌ളീസ്' എന്ന സിനിമയുടെ സെറ്റില്‍വെച്ച് തനിക്ക് നാനാ പടേക്കറില്‍ നിന്നും നേരിടേണ്ടി വന്ന ശാരീരിക പീഡനം പോലീസിന് നല്‍കിയ പരാതിയില്‍ അവര്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ പാട്ടുസീനില്‍ ഡാന്‍സ് പഠിപ്പിക്കാമെന്ന് പറഞ്ഞുകൊണ്ട് നാനാ പടേക്കര്‍ എല്ലാവരും നോക്കി നില്‍ക്കേ തന്നെ തനുശ്രീയെ പിടിക്കുകയും ലൈംഗികോദ്ദേശത്തോടെ ശരീരഭാഗങ്ങളില്‍ തൊടുകയും ചെയ്തു. പടേക്കര്‍ സെറ്റിലുണ്ടെങ്കില്‍ തന്റെ പ്രതിഷേധം പോലും വകവെയ്ക്കാതെ അയാളുടെ ഭാഗം ചിത്രീകരിക്കാന്‍ കൂടുതല്‍ സമയം എടുക്കുകയും പാട്ടില്‍ തന്റെ ഭാഗം വരുന്ന പുതിയവ കണ്ടെത്തുകയും ചെയ്യുമായിരുന്നു.

സംവിധായകനോടും നിര്‍മ്മാതാവിനോടും കോറിയോ ഗ്രാഫറോടും ഇക്കാര്യം പരാതി പറയുമ്പോള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയ ശേഷം വീണ്ടും നാനാപടേക്കറോട് ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാന്‍ നിര്‍ബ്ബന്ധിക്കുകയാണ് ചെയ്തതെന്നും പറയുന്നു. പുതിയതായി റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ നാനാ പടേക്കര്‍ക്ക് പുറമേ കോറിയോഗ്രാഫര്‍ ഗണേശ് ആചാര്യ, നിര്‍മ്മാതാവ് സമി സിദ്ദിഖി, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പിന്നീട് തന്റെ പരാതി സംവിധായകനും നിര്‍മ്മാതാവും അവഗണിച്ചു. നടീനടന്മാരുടെ സംഘടനയെ സമീപിച്ചപ്പോള്‍ യാതൊരു അന്വേഷണവും കൂടാതെ അവരും അടച്ചുപൂട്ടി.

പിന്നീട് ഗുര്‍ഗോണ്‍ പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. എന്നാല്‍ താന്‍ പറഞ്ഞത് റെക്കോഡ് ചെയ്യാന്‍ കൂട്ടാക്കാതിരുന്ന അവര്‍ പരാതിയുടെ പല ഭാഗങ്ങളും ഒഴിവാക്കി. കാരണം പോലും വ്യക്തമാക്കാതെ തന്റെ കാര്‍ തകര്‍ത്തതും കലാപം ഉണ്ടാക്കിയതിനും ജനക്കൂട്ടത്തിനും ഏതാനും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരേയാണ് കേസ് എടുത്തത്. സംഭവത്തിലെ കാതലായ ലൈംഗിക പീഡനവും അതിലെ പ്രതാപികളായ പ്രതികളെയും പ്രഥമാന്വേഷണ റിപ്പോര്‍ട്ടില്‍ വിട്ടുകളഞ്ഞു.

സംഭവത്തിന് ശേഷം താന്‍ പല തരം ഭീഷണികള്‍ നേരിട്ടു. സിനിമയിലെ അന്യായമായ സ്വാധീനത്തില്‍ പെട്ട് സമ്മര്‍ദ്ദത്തിനും നീതി നിഷേധത്തിനും തൊഴില്‍ നിഷേധത്തിനും ഇരയായി. താന്‍ നല്‍കിയ വ്യാജക്കേസാണെന്നും അത് പിന്‍ വലിക്കണമെന്നും ആവശ്യപ്പെട്ട് നാനാ പടേക്കര്‍, സിദ്ദിഖി, ആചാര്യ, മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന എന്നിവരില്‍ നിന്നും ഭീഷണി നേരിട്ടു. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം താന്‍ ശരിക്കും ആഘാതത്തിലും മാനസീക സംഘര്‍ഷത്തിലൂടെയുമാണ് കടന്നു പോയത്. ജോലി പോലും ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ ബുദ്ധിമുട്ടിയതോടെ കോടികളുടെ നഷ്ടം തനിക്ക് ഉണ്ടായതായി അവര്‍ പരാതിയില്‍ പറയുന്നു.

2008 ല്‍ കേസ് റജിസ്റ്റര്‍ ചെയ്യാതിരുന്നത് മുംബൈപോലീസിന്റെ കുറ്റകരമായ അനാസ്ഥയാണെന്നു കാണിച്ചാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്ന തനുശ്രീദത്ത താന്‍ കാരണം ഇപ്പോള്‍ അനേകര്‍ക്കാണ് നീതി കിട്ടിയതെന്നും പറഞ്ഞു. തന്റെ മീ ടൂ കഥകള്‍ തങ്ങള്‍ നേരിട്ട ദുരിതം പുറത്തുപറയാന്‍ അനേകര്‍ക്ക് ധൈര്യം കിട്ടിയതായും അവര്‍ പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW