Tuesday, October 16, 2018 Last Updated 30 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 09.35 AM

ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് വിളിച്ചുവരുത്തി ഉറക്ക ഗുളിക അടങ്ങിയ പാനീയം നല്‍കി; ബോധം പോയ പെണ്‍കുട്ടിയെ ഹോട്ടലില്‍ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

assault

ഗാസിയാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അഞ്ച് യുവാക്കള്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തു. യുവാക്കളില്‍ ഒരാളുടെ ബര്‍ത്ത്‌ഡേ സല്‍ക്കാരത്തിന് എത്തിയ 16കാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. ഉറക്ക ഗുളിക കലര്‍ത്തി പാനീയം നല്‍കിയ ശേഷം പ്രതികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.

സെപ്റ്റംബര്‍ 25നായിരുന്നു സംഭവം. സുഹൃത്തിന്റെ ബര്‍ത്ത്‌ഡേ സല്‍ക്കാരത്തിനായി എത്തിയ പെണ്‍കുട്ടിക്ക് ഉറക്ക ഗുിക കലര്‍ത്തിയ പാനീയം കുടിക്കാന്‍ നല്‍കുകയായിരുന്നു. പാനീയം കുടിച്ച ശേഷം ബോധം പോയ പെണ്‍കുട്ടിയെ ബാസറിയ മാര്‍ക്കറ്റ് റെയിവേ റോഡിലുളള ഹോട്ടലിലെത്തിച്ച് അഞ്ചു യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മാത്രമല്ല പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുന്നതിന്റെ വീഡിയോ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് പോലീസ് വ്യക്തമാക്കി. പോലീസിനോടോ മാതാപിതാക്കളോടോ സംഭവത്തെ കുറിച്ച് പറഞ്ഞാല്‍ കൊല്ലുമെന്ന് പെണ്‍കുട്ടിയെ പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ശാരീരിക ആസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ എത്തി പരാതി നല്‍കി.

മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാക്കള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. യുവാക്കള്‍ക്കെതിരെ ബലാത്സംഗ കുറ്റവും ചുമത്തി. പ്രതികളായ അഞ്ചുപേരില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും നാലുപേര്‍ ഇപ്പോഴും ഒളിവിലാണെന്നും എസ്പി പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW