Tuesday, June 25, 2019 Last Updated 3 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 10.05 AM

ഉറങ്ങിക്കിടന്ന പിതാവിനെ ആദ്യം വകവരുത്തി, പിന്നീട് അതേ മുറിയില്‍ കിടന്ന അമ്മയെ കുത്തി ; സഹോദരിയെ ആക്രമിച്ചപ്പോള്‍ തടഞ്ഞ മാതാവിന്റെ വയറ്റില്‍ വീണ്ടും കത്തി കയറ്റി ; ഡല്‍ഹിയില്‍ 19 കാരന്‍ നടത്തിയ ക്രൂരത...!!!

uploads/news/2018/10/256169/crime-murder.jpg

ന്യൂഡല്‍ഹി: മാതാപിതാക്കളെയും സഹോദരിയെയും കത്തിമുനയില്‍ തീര്‍ത്ത 19 കാരന്‍ കൊലപാതക ഹരം കൂട്ടുന്ന പിയുബിജി ഓണ്‍ലൈന്‍ ഗെയിമിന്റെ അടിമ. ഒരു കൗമാരക്കാരനില്‍ നിന്നും പ്രതീക്ഷിക്കുന്നതിനേക്കാള്‍ അപ്പുറത്ത് കാര്യങ്ങള്‍ ചെയ്തിരുന്ന സൂരജ് എന്ന സര്‍ണാംവര്‍മ്മയുടെ ചെയ്തികള്‍ പോലീസിനെ വരെ ഞെട്ടിച്ചിരിക്കുകയാണ്. ക്‌ളാസ്സ് കട്ട് ചെയ്ത് കൂട്ടുകാരുമായി സമയം ചെലവഴിച്ചിരുന്ന ഇയാള്‍ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെ ഗെയിം കളിച്ചിരുന്നു.

ക്‌ളാസ്സില്‍ കയറാതെ കൂട്ടുകാരുമായി സമയം ചെലവഴിക്കാന്‍ ന്യൂഡല്‍ഹിയിലെ മെഹ്‌റൗളിയില്‍ ഒരു മുറി തന്നെ ഇയാള്‍ വാടകയ്ക്ക് എടുത്തിരുന്നു. പിതാവ് മിഥിലേഷ്, മാതാവ് സിയ, സഹോദരി എന്നിവരെ നിര്‍വ്വികാരതയോടെയാണ് കൊന്നൊടുക്കിയത്. കൊലപാതകത്തില്‍ തരിമ്പും ഖേദം പ്രകടിപ്പിക്കാതിരുന്ന ഇയാള്‍ എപ്പോഴും പറഞ്ഞിരുന്നത് തന്നെ നിയമത്തില്‍ നിന്നും രക്ഷപ്പെടുത്താനാണ്. വീട്ടില്‍ മോഷ്ടാക്കള്‍ കയറിയെന്നും അവര്‍ മാതാപിതാക്കളെയൂം സഹോദരിയെയും കൊലപ്പെടുത്തിയെന്നുമാണ് സൂരജ് പറഞ്ഞത്.

വീട്ടിലെ മൂന്ന് പേരെയും കൊലപ്പെടുത്തിയ പയ്യന്‍ പിന്നീട് വീട്ടില്‍ കളവ് നടന്നെന്ന് സ്ഥാപിക്കുന്ന രീതിയില്‍ വീട് അലങ്കോലമാക്കുകയും ചെയ്തു. എന്നാല്‍ നിരന്തരം നടത്തിയ ചോദ്യം ചെയ്യലിന് ശേഷം ഇയാള്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. തികച്ചും ആസൂത്രിതമായിട്ട് നടത്തിയ കൊലപാതകത്തിന് തൊട്ടു മുമ്പ് വരെ ഇയാള്‍ വളരെ സാധാരണ നിലയിലാണ് പെരുമാറിയത്. അര്‍ദ്ധരാത്രി വരെ മാതാപിതാക്കളുടെ ഫോട്ടോ ആല്‍ബം കണ്ടിരുന്ന ഇയാള്‍ പിന്നീട് ഉറങ്ങിയ ശേഷം പുലര്‍ച്ചെ മൂന്ന് മണിക്ക് തന്നെ എഴുന്നേറ്റു. പിതാവിനെയാണ് ആദ്യം വകവരുത്തിയത്. പല തവണ കുത്തുകയായിരുന്നു. ഉണര്‍ന്ന് ശബ്ദമുണ്ടാക്കിയ അതേ മുറിയില്‍ തന്നെ കിടന്നുറങ്ങിയ മാതാവിനെ കുത്തി. അതിന് ശേഷം സഹോദരിയുടെ മുറിയിലേക്കായിരുന്നു പോയത്.

പെങ്ങളുടെ കഴുത്തിലാണ് കുത്തിയത്. ഇതിനിടയില്‍ ആദ്യം കുത്തേറ്റ അമ്മ മകനെ തടഞ്ഞ് മകളെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും അമ്മയെ വീണ്ടും കുത്തുകയും പിന്നാലെ തന്നെ സഹോദരിയുടെ വയറ്റില്‍ കത്തി കയറ്റുകയും ചെയ്തു. കൃത്യങ്ങള്‍ നിര്‍വ്വഹിച്ച ശേഷം വിരലടയാളങ്ങള്‍ കഴുകിക്കളഞ്ഞശേഷം അയല്‍ക്കാരെ വിളിച്ചുണര്‍ത്തി. സൂരജിനെക്കുറിച്ച് അയല്‍ക്കാര്‍ക്ക് മോശമായ അഭിപ്രായമാണുള്ളത്. വീട്ടില്‍ അയാള്‍ കുടുംബാംഗങ്ങളുമായി പതിവായി വഴക്കുണ്ടാക്കുന്നതിന്റെ ശബ്ദം അവര്‍ പലപ്പോഴും ഉയര്‍ന്നു കേട്ടിരുന്നു. അതേസമയം വളരെ ശാന്തനും നല്ലവനുമായ ചെറുപ്പക്കാരനായിട്ടായിരുന്നു ഇയാള്‍ ബന്ധുക്കളുടെ മുന്നില്‍ നടിച്ചിരുന്നത്.

അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയ പ്രധാന കാര്യം പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പത്തു പേര്‍ ഉള്‍പ്പെട്ട ഒരു സൗഹൃദ വലയത്തിലെ പ്രധാന കണ്ണിയായിരുന്നു സൂരജ്. മറ്റു കൂട്ടുകാര്‍ ആരാധനയോടെ കണ്ടിരുന്ന ഇയാളാണ് ക്‌ളാസ്സ് കട്ട് ചെയ്ത് കറങ്ങാന്‍ പോകാനുള്ള പദ്ധതികള്‍ തയ്യാറാക്കിയിരുന്നത്. ഇവരെല്ലാം ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലും സജീവമായിരുന്നു. മെഹ്‌റൗളിയിലെ സൂരജിന്റെ വാടകമുറിയില്‍ ടെലിവിഷനും മറ്റും ഉണ്ടായിരുന്നു. ക്‌ളാസ്സില്‍ പോകാതെ ഇവിടെയിരുന്ന് ടി വി കാണുകയാണ് പ്രധാന വിനോദം. ഒരു പകല്‍ മുഴുവനും ഓണ്‍ലൈന്‍ ഗെയിമായ പിയുബിജി കളിക്കുകയും ചെയ്തിരുന്നു. പരീക്ഷ തോറ്റാല്‍ പിതാവ് തന്നെ കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡില്‍ സൂപ്പര്‍വൈസിംഗിന് വിടുമെന്ന് ഭയന്ന് 12 ാം ക്‌ളാസ്സ് പരീക്ഷ എഴുതാതിരിക്കുകയാണ് ഇയാള്‍. എന്നാല്‍ മകനെ തന്നെപ്പോലെ ഒരു കോണ്‍ട്രാക്ടറാക്കാന്‍ ഗുര്‍ഗോണിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പിതാവ് ഇയാളെ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്‌ളോമയ്ക്ക് ചേര്‍ത്തിരുന്നെങ്കിലൂം ഉഴപ്പിനടക്കുകയായിരുന്നു.

നന്നായി പഠിക്കുന്ന സഹോദരിയുമായി തട്ടിച്ചു നോക്കിയ ശേഷം മാതാപിതാക്കള്‍ കുറ്റപ്പെടുത്തുന്നതില്‍ സഹോദരിയോട് സൂരജിന് അടങ്ങാത്ത പകയുണ്ടായിരുന്നു. തന്റെ രഹസ്യങ്ങള്‍ മാതാപിതാക്കള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നതിലും നല്ല ദേഷ്യമുണ്ടായിരുന്നു. കുറ്റകൃത്യം നടത്തുന്ന കാര്യത്തില്‍ മുമ്പും ഇയാള്‍ക്ക് പരിചയമുണ്ട്. ഒരിക്കല്‍ മാതാപിതാക്കളെ കബളിപ്പിക്കാന്‍ ഇയാള്‍ ഒരു തട്ടിക്കൊണ്ടു പോകല്‍ നാടകം നടത്തിയിരുന്നു. അന്ന് മാതാപിതാക്കള്‍ പോലീസില്‍ പോയതിനാല്‍ പോലീസ് അന്വേഷിക്കുന്നതിനിടയില്‍ വഴിയില്‍ നിന്നും ഇയാള്‍ തിരിച്ചെത്തുകയും ചെയ്തു. തട്ടിക്കൊണ്ടു പോയവര്‍ നിയമനടപടി പേടിച്ച് വഴിയില്‍ ഉപേക്ഷിച്ചെന്നായിരുന്നു അന്ന് പറഞ്ഞ ന്യായീകരണം.

പഠിക്കാതെയും മറ്റും നടക്കുന്ന സൂരജിന്റെ തന്നിഷ്ട സ്വഭാവത്തില്‍ മാതാപിതാക്കള്‍ക്ക് ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. കൊലപാതകം നടത്തുന്നതിന് മുമ്പായി സ്വാതന്ത്ര്യ ദിനത്തിന് വീട്ടുകാര്‍ക്കൊപ്പം പട്ടം പറപ്പിക്കലിലും ഇയാള്‍ പങ്കാളിയായിരുന്നു. വീട്ടുകാരെ ഒുര പാഠം പഠിപ്പിക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. ബുധനാഴ്ച സൂരജിനെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ വീട്ടുകാരുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ വിട്ടുകിട്ടാനുള്ള അപേക്ഷയും ബന്ധുക്കള്‍ നല്‍കിയില്ല. മിഥിലേഷിന്റെ സഹോദരനും അനന്തിരവന്മാരും ചേര്‍ന്നായിരുന്നു ചിത കത്തിക്കുകയൂം മറ്റും ചെയ്തത്.

Ads by Google
Friday 12 Oct 2018 10.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW