Wednesday, December 19, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 10.16 AM

കോടതി പറഞ്ഞാലും സുന്നി പള്ളികളിലെ സ്ത്രീ പ്രവേശനം അംഗീകരിക്കില്ലെന്ന് ആലിക്കുട്ടി മുസലിയാര്‍

women mosque entry

കോഴിക്കോട്: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി എത്തിയതിന് പിന്നാലെ തന്നെ വലിയ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ സുന്നിപ്പള്ളികളില്‍ സ്ത്രീ പ്രവേശനം വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ കോടതി അനുവദിച്ചാലും സുന്നി പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കത്തില്ലെ സമസ്ത ഇ കെ വിഭാഗം ജനറല്‍ സെക്രട്ടറി കെ. ആലികുട്ടി മുസലിയാര്‍ പറഞ്ഞു. സ്ത്രീകളെ പള്ളികളില്‍ കയറ്റില്ല, മുത്തലാഖ് ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ആവശ്യം ഉന്നയിച്ച് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചതായും സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ശബരിമല വിധിയുടെ അടിസ്ഥാനത്തില്‍ മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. പുരോഗമന മുസ്ലീം സംഘടനകളും ഈ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആലിക്കുട്ടി മുസലിയാര്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

അതേസമയം മുസ്ലീം സ്ത്രീകളോടുള്ള മതവിവേചനം അവസാനിപ്പക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് പുരോഗമന മുസ്ലീം സംഘടനകളുടെ തീരുമാനം. ഭരണ ഘടന അനുശാസിക്കുന്ന ആരാധന സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കുമെന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പുരോഗമന മുസ്ലീംസ്ത്രീസംഘടനായായ നിസ വ്യക്തമാക്കി.

സുന്നിപള്ളികളില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുറാന്‍ സുന്നത്ത് സൊസൈറ്റിയും രംഗത്തുണ്ട്. നിലവില്‍ ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങള്‍ സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കുന്നുണ്ട്. മതവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.കെ, എപി സുന്നികള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ആചാരങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്ന് ഇ.കെ വിഭാഗം നിലപാടറിയിക്കുമ്പോഴും സ്ത്രീപ്രവേശന വിഷയത്തോട് പ്രതികരിക്കാന്‍ എപി സുന്നികള്‍ തയ്യാറായിട്ടില്ല.

അതെ സമയം മുസ്ലിം സ്ത്രീകള്‍ക്കു മസ്ജിദുകളില്‍ പ്രവേശനം അനുവദിക്കണമെന്ന പൊതുതാല്‍പര്യഹര്‍ജികള്‍ ഹൈക്കോടതി തള്ളി. അഖിലഭാരത ഹിന്ദുമഹാസഭ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരുപ് നാഥ് സമര്‍പ്പിച്ച ഹര്‍ജിയാണു ചീഫ് ജസ്റ്റിസുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

''പരാതിയുണ്ടെങ്കില്‍ മുസ്ലിം സ്ത്രീകള്‍ വന്നു പറയട്ടെ, ഹര്‍ജിക്കാരന് എങ്ങനെ പ്രതിനിധീകരിക്കാനാകും'' ഹിന്ദു മഹാസഭ മുസ്ലിം സ്ത്രീകളുടെ മസ്ജിദ് പ്രവേശന വിഷയത്തില്‍ നല്‍കിയ ഹര്‍ജിയില്‍ നടത്തിയ നിരീക്ഷണം ഇപ്രകാരമായിരുന്നു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ സുന്നി പള്ളികളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവേ ' സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനം എവിടെയായാലും അംഗീകരിക്കില്ല'' എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW